അബൂദബി: ഗോള്‍ഡന്‍ ഗ്ലോബ് റേസ്-2022ല്‍ യു.എ.ഇയുടെ ബയാനത്ത് പായ്വഞ്ചി പങ്കെടുക്കും.
ഇന്ത്യന്‍ നാവികന് അഭിലാഷ് ടോമിയാണ് ബയാനത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. ലോകത്തിലെ ഏറ്റവും ദുഷ്കരവും ദൈര്‍ഘ്യമേറിയതുമായ പായ്വഞ്ചിയോട്ട മത്സരമാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ്-2022. ഫ്രാന്‍സില്‍നിന്ന് ബയാനത്തുമായി അഭിലാഷ് ടോമി യാത്ര ആരംഭിച്ചുകഴിഞ്ഞു. ഒരിടത്തും നിര്‍ത്താതെ തനിച്ചാണ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ വഞ്ചി നിയന്ത്രിക്കേണ്ടത്.
യാത്ര തുടങ്ങിയിടത്തുതന്നെ ലോകം ചുറ്റി യാത്ര അവസാനിപ്പിക്കണം. അബൂദബിയിലെ ജി42 ആണ് ബയാനത്തിന്റെ പ്രായോജകര്‍. മത്സരത്തില്‍ പങ്കെടുക്കുന്ന യു.എ.ഇയുടെ ആദ്യ ബോട്ടാണ് ബയാനത്ത്. യു.എ.ഇയുടെ സ്ഥാപക വര്‍ഷമായ 1971നെ സൂചിപ്പിക്കുന്ന 71 ആണ് ബോട്ടിന്റെ നമ്ബര്‍. പത്തുമാസമെടുത്താണ് മത്സരം സമാപിക്കുക.

