MORE

    ഉവൈസി നിര്‍ണായകമായ അഹ്മദാബാദും ഗോധ്രയും

    Date:

    അഹ്മദാബാദ്: ആം ആദ്മി പാര്‍ട്ടിക്ക് പുറമെ അസദുദ്ദീന്‍ ഉവൈസിയുടെ അഖിലേന്ത്യ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്‍ലിമൂന്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കില്‍ ചോര്‍ച്ചയുണ്ടാക്കുന്ന ഘട്ടമാണിത്.

    ഗോധ്രയിലും അഹ്മദാബാദിലും കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ചോര്‍ത്താന്‍ മജ്‍ലിസിനായാല്‍ നാല് മണ്ഡലങ്ങളിലെങ്കിലും ബി.ജെ.പിക്ക് അനായാസം ജയിച്ചുകയറാനാകും.

    അഹ്മദാബാദിലെ ജമാല്‍പുര്‍ നിയമസഭ മണ്ഡലത്തില്‍ മുന്‍ കോണ്‍ഗ്രസ് എം.എല്‍.എകൂടിയായ സാബിര്‍ കാബ്‍ലിവാല, ബി.ജെ.പി സ്ഥാനാര്‍ഥി ഭൂഷണ്‍ ഭട്ടുമായുള്ള കോണ്‍ഗ്രസിന്റെ സിറ്റിങ് എം.എല്‍.എ ഇംറാന്‍ ഖേഡാവാലയുടെ മത്സരം കടുപ്പമുള്ളതാക്കി. ഇതുകൂടായെ ആം ആദ്മി പാര്‍ട്ടിയും ഹാറൂണ്‍ നാഗോരിയെ നിര്‍ത്തിയതോടെ 65 ശതമാനവും മുസ്‍ലിം വോട്ടര്‍മാരുള്ള മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിക്കുമ്ബോള്‍ ഹിന്ദുവോട്ടുകള്‍ ഏക ബി.ജെ.പി സ്ഥാനാര്‍ഥിയില്‍ കേന്ദ്രീകരിക്കും. 2012ല്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച സാബിര്‍ 30,500 വോട്ടു പിടിച്ച്‌ 41,700 വോട്ട് നേടിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ തോല്‍വി ഉറപ്പാക്കിയപ്പോള്‍ 48,000 വോട്ട് നേടിയ ബി.ജെ.പി സ്ഥാനാര്‍ഥി ജയിച്ചുകയറുകയായിരുന്നു.

    അഹ്മദാബാദിലെ ദരിയാപൂരില്‍ എ.ഐ.എം.ഐ.എം സ്ഥാനാര്‍ഥി ഹസന്‍ ഖാനും ആപ്പിന്റെ താജ് ഖുറൈശിക്കും ജയിക്കാനാവില്ലെങ്കിലും കോണ്‍ഗ്രസിന്റെ ഗിയാസുദ്ദീന്‍ ശൈഖിന്റെ തോല്‍വിക്ക് കാരണമായേക്കാം. മുസ്‍ലിം വോട്ടുകള്‍ മൂന്നായി വിഭജിക്കപ്പെട്ടാല്‍ ബി.ജെ.പിയുടെ കൗഷിക് ജെയിന് അനായാസം ജയിച്ചുകയറാം. കേവലം 5000 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് കോണ്‍ഗ്രസിന് ഈ മണ്ഡലത്തിലുള്ളത്.

    2021ലെ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എല്ലാവരെയും അമ്ബരപ്പിച്ച മുന്നേറ്റമുണ്ടാക്കിയ ഉവൈസിയുടെ പാര്‍ട്ടി 70,000 മുസ്‍ലിം വോട്ടര്‍മാരുള്ള ഗോധ്ര നിയമസഭ മണ്ഡലത്തില്‍ മുഫ്തി ഹസന്‍ കച്ചാബയെ നിര്‍ത്തിയത് ബി.ജെ.പിയുടെ പ്രതീക്ഷയേറ്റുന്നതാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥി കഷ്ടിച്ച്‌ രക്ഷപ്പെട്ട മണ്ഡലമാണിത്. ബി.ജെ.പിയുടെ സി.കെ. റാവുല്‍ജിയും കോണ്‍ഗ്രസിന്റെ സ്മിതാബെന്‍ ദുഷ്യന്ത് സിങ് ചൗഹാനും തമ്മിലാണ് പ്രധാന മത്സരം. ആം ആദ്മി പാര്‍ട്ടിയുടെ രാജേഷ് പട്ടേല്‍ രാജുകൂടി പ്രചാരണം സജീവമാക്കിയിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...