ഫ്രഞ്ച് യുവതരാം എംബപ്പെയുടെ കളി തന്റെ പഴയ പ്രകടനങ്ങളെ ഓര്‍മ്മിപ്പിക്കുന്നു എന്ന് ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ.
എംബപ്പെ ഏറെ വേഗതയുള്ള താരമാണ്. ഞാന്‍ മുമ്ബ് കളിച്ചപ്പോള്‍ എങ്ങനെ ആയിരുന്നു അതൊക്കെ അവന് എന്നെ ഓര്‍മ്മിപ്പിക്കുന്നു. റൊണാള്‍ഡോ പറഞ്ഞു. എംബപ്പെക്ക് അവന്റെ കഴിവ് എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം. മറ്റുള്ളവരെക്കാള്‍ വേഗത്തില്‍ എങ്ങനെ പോകാമെന്നും ആ കഴിവ് എങ്ങനെ അസിസ്റ്റ് ചെയ്യാനോ സ്കോര്‍ ചെയ്യാനോ ഉപയോഗിക്കാമെന്നും എംബപ്പെക്ക് കൃത്യമായ ധാരണയുണ്ട് എന്ന് റൊണാള്‍ഡോ പറഞ്ഞു.

