പൂനെ: മഹാരാഷ്ട്ര ബി.ജെ.പി എം.എല്‍.എ ജയകുമാര്‍ ഗോരെ സഞ്ചരിച്ച കാര്‍ ഫല്‍താനിനു സമീപം പാലത്തില്‍ നിന്ന് താഴേക്ക് വീണ് എം.എല്‍.എക്ക് പരിക്കേറ്റു.
അദ്ദേഹത്തിന്റെ ജില്ലയായ സതാരയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ജയകുമാര്‍ ഗോരെക്കൊപ്പം ബോഡിഗാര്‍ഡും ഡ്രൈവറും വാഹനത്തിലുണ്ടായിരുന്നു. അവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കാര്‍ നിയന്ത്രണം വിട്ട് പാലത്തില്‍ നിന്ന് 30 അടി താഴേക്ക് മറിയുകയായിരുന്നു.
ഗോരെ എം.എല്‍.എയെ പൂനെ റൂബി ഹാള്‍ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ മറ്റ് ആശുപത്രികളിലും ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു. സതാരയിലെ മാന്‍ മണ്ഡലത്തിലെ എം.എല്‍.എയാണ് ഗോരെ.

