MORE

    എം.വി.ഗോവിന്ദന്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണം; കെ.സുരേന്ദ്രന്‍

    Date:

    തിരുവനന്തപുരം: എം.വി.ഗോവിന്ദന്‍ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.

    മാധ്യമങ്ങള്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് മാത്രം റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നാണ് സിപിഎമ്മിന്റെ നിലപാട്. അടിയന്തരാവസ്ഥയെ അനുകരിക്കുകയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ എന്നും സുരേന്ദ്രന്‍ പറഞ്ഞു.

    സിപിഎമ്മിന്റെ ഫാഷിസ്റ്റ് ഭരണകൂടത്തിന് ഇരയാവുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി ബിജെപി ശബ്ദിക്കും. ഇത് ക്യൂബയോ ചൈനയോ അല്ല കേരളമാണെന്ന് ഗോവിന്ദന്‍ മനസ്സിലാക്കണം. ഭീഷണിക്ക് മുന്‍പില്‍ ഇവിടുത്തെ ജനങ്ങള്‍ മുട്ടുമടക്കില്ല. തുടര്‍ഭരണം എന്നത് എന്തും ചെയ്യാനുള്ള ലൈസന്‍സല്ല. അഴിമതിയും കെടുകാര്യസ്ഥതയും മറയ്ക്കാനാണ് സിപിഎം മാധ്യമങ്ങളോട് കുതിര കയറുന്നത്.

    ജനങ്ങള്‍ എല്ലാം മനസ്സിലാക്കി കഴിഞ്ഞു. എസ്‌എഫ്‌ഐ നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ യുവജന-വിദ്യാര്‍ഥി സംഘടനകള്‍ സമരം ചെയ്യാത്തത് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ്. എബിവിപിയും യുവമോര്‍ച്ചയും മാത്രമാണ് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് എസ്‌എഫ്‌ഐ തട്ടിപ്പിനെതിരെ തെരുവില്‍ സമരം ചെയ്യുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...