MORE

    എന്നെ തകര്‍ക്കാന്‍ ജാക്വിലിന്‍ ഗൂഢാലോചന നടത്തി; കരിയര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നു: നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിനെതിരെ ഗുരുതര ആരോപണവുമായി നോറാ ഫത്തേഹി

    Date:

    ന്യൂഡല്‍ഹി: തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച്‌ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പരാതിയുമായി നടി നോറാ ഫത്തേഹി. തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച്‌ ജാക്വിലിനും 15 മാധ്യമ സ്ഥാപനങ്ങള്‍ക്കും എതിരെ പരാതി നല്‍കിയിരിക്കുകയാണ് നോറ. ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ പരാമര്‍ശം വാര്‍ത്തയാക്കി പ്രചരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയാണു മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്. ജാക്വിലിനും മാധ്യമങ്ങളും പരസ്പരം ഒത്തൊരുമയോടെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് നോറ ആരോപിച്ചു.

    തന്നെ തകര്‍ക്കാന്‍ ജാക്വിലിന്‍ ഗൂഢാലോചന നടത്തിയതായി നോറ ആരോപിക്കുന്നു. തന്റെ കരിയറിലെ വളര്‍ച്ച അവര്‍ ഭീഷണിയായി കരുതുന്നു. അതിനാല്‍ തന്നെ സാമ്ബത്തികവും സാമൂഹികവും വ്യക്തിപരവുമായ തകര്‍ക്കാന്‍ ജാക്വിലിന്‍ ഗൂഢാലോചന നടത്തിയതായി നോറ പരാതിയില്‍ പറയുന്നു. ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ തന്നോടു മത്സരിക്കാനാകാതെ തന്റെ പ്രശസ്തിക്ക് കളങ്കം വരുത്താനും ഇതുവഴി തന്റെ അവസരങ്ങള്‍ കുറയ്ക്കാനുമാണ് ജാക്വിലിന്‍ ശ്രമിക്കുന്നതെന്നും നോറയുടെ പരാതിയില്‍ പറയുന്നു.

    ”സിനിമാ മേഖലയില്‍ വ്യക്തികളുടെ പ്രശസ്തി വളരെ പ്രധാനപ്പെട്ടതാണ്. അതില്‍ എന്തെങ്കിലും കളങ്കം വരുത്തുന്നത് അവരുടെ കരിയറിനു വലിയ ദോഷമുണ്ടാക്കും. കുറ്റാരോപിതരായ എല്ലാവര്‍ക്കും ഇതിനെക്കുറിച്ചു നന്നായി അറിയാം. അതിനാല്‍ അവര്‍ നടത്തിയ അപകീര്‍ത്തിപ്പെടുത്തല്‍ ദുരുദ്ദേശ്യത്തോടെയാണ്. തന്നെ തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യമെന്നും” നോറയുടെ പരാതിയില്‍ പറയുന്നു.

    സുകാഷ് ചന്ദ്രശേഖര്‍ ഭാര്യ ലീന മരിയ പോള്‍ എന്നിവരുള്‍പ്പെട്ട 200 കോടി രൂപയുടെ സാമ്ബത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് വിവാദം. ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ മുന്‍ പ്രമോട്ടര്‍ ശിവിന്ദര്‍ സിങ്ങിന്റെ ഭാര്യ അതിഥി സിങ് നല്‍കിയ പരാതിയില്‍ ഡല്‍ഹി പൊലീസ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സുകാഷിനെയും പിന്നീട് ഭാര്യയും നടിയുമായ ലീന മരിയ പോളിനെയും അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇരുപതോളം പേര്‍ ഇതിനോടകം അറസ്റ്റിലായി. സുകാഷില്‍നിന്നു സമ്മാനങ്ങള്‍ കരസ്ഥമാക്കിയതുള്‍പ്പെടെയുള്ള ആരോപണങ്ങളാണു ജാക്വിലിനും നോറയും നേരിടുന്നത്.

    കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്ത വേളയില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് മേല്‍ക്കോടതിയെ സമീപിച്ചിരുന്നു. സുകാഷില്‍നിന്നു സമ്മാനങ്ങള്‍ കൈപ്പറ്റിയ നോറ ഫത്തേഹി ഉള്‍പ്പെടെയുള്ള മറ്റു താരങ്ങളെ കേസില്‍ സാക്ഷികളാക്കുകയാണു ചെയ്തത്. എന്നാല്‍ തന്നെ മാത്രം പ്രതിയാക്കിയതിനു കാരണം എന്തെന്നായിരുന്നു ജാക്വിലിന്റെ ഫെര്‍ണാണ്ടസിന്റെ ചോദ്യം. ഇതാണു നോറയുടെ പരാതിക്കു കാരണം. കേസില്‍ ഇരുവരെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...