MORE

    ‘എന്നെ മുഴുവനായി നശിപ്പിച്ചു, ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയാനുള്ള ഒരു വസ്തുവല്ല ഞാന്‍’: സജി നായര്‍

    Date:

    മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് സജി നായര്‍. ഇപ്പോള്‍ കുടുംബശ്രീ ശാരദ എന്ന സീരിയലില്‍ അഭിനയിക്കുകയാണ് താരം.

    ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് താരം. ഏറെ വിവാദങ്ങളിലൂടെയാണ് സജിയുടെയും ജീവിതം കടന്ന് പോയത്. 2016 ല്‍ ആണ് സജി വിവാഹം കഴിച്ചത്. നടിയും സോളാര്‍ സോളാര്‍ കേസില്‍ ജയിലില്‍ കിടന്ന ശാലു മേനോനെ ആണ് സജി വിവാഹം ചെയ്തത്. കുറച്ചു നാളുകള്‍ക്കു മുന്‍പ് ഇരുവരും വിവാഹമോചിതരാകാന്‍ പോകുന്നു എന്ന് ശാലു വ്യക്തമാക്കിയിരുന്നു. തന്റെ വിവാഹ ജീവിതത്തെ കുറിച്ച്‌ കൂടുതല്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സജി നായര്‍

    ‘2022 മരണത്തിനും ജീവിതത്തിനും ഇടയിലുടെ കടന്നുപോയ വര്‍ഷമാണ്. സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി എന്നോടൊപ്പം കൂടിയ പലരുടെയും മുഖം മൂടികള്‍ തിരിച്ചറിഞ്ഞ വര്‍ഷമാണ്. എന്നെ സ്നേഹിച്ചവരുടെയും ദ്രോഹിച്ചവരുടെയും എന്റെ നന്മ ആഗ്രഹിച്ചവരുടെയും മുഖം മൂടി തിരിച്ചറിഞ്ഞ വര്‍ഷം. ചതിച്ചവര്‍ക്ക് നന്ദി ,പുതിയ പാഠങ്ങള്‍ പഠിക്കാന്‍ സഹായിച്ചതിനും കൂടെ നിന്ന് സഹായിച്ചവര്‍ക്കും നന്ദി. 2023 മുന്നിലെത്തി. എനിക്ക് എന്നും ഞാന്‍ ആകാനെ കഴിയൂ. പല കാര്യങ്ങള്‍ തനിക്കും പറയാനുണ്ട്. സമയമാകുമ്ബോള്‍ താന്‍ എല്ലാം പറയും. എന്നെ മുഴുവനായി നശിപ്പിച്ചു. ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയാനുള്ള ഒരു വസ്തുവല്ല താന്‍. ഞാന്‍ പലതും പറഞ്ഞാല്‍ ചിലരുടെ മുഖം മൂടി അഴിഞ്ഞു വീഴും. എല്ലാം വിളിച്ചു പറഞ്ഞാല്‍ അവരുടെ ലെവലിലേക്ക് ഞാനും താഴ്ന്നു പോകും. അതുകൊണ്ട് മാത്രം ഇപ്പോള്‍ ഞാന്‍ നിശബ്ദത പാലിക്കുന്നു. പക്ഷേ സമയമാകുമ്ബോള്‍ കുറച്ചധികം കാര്യങ്ങള്‍ ഞാന്‍ പറയും. ഇപ്പോള്‍ തനിക്ക് നല്ല സീരിയലുകള്‍ വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ അഭിനയം അല്ലാതെ മറ്റൊന്നും ഇപ്പോള്‍ മനസ്സിലില്ല’, സജി പറയുന്നു.

    ’14 വര്‍ഷത്തെ പരിചയമുണ്ട് ഞങ്ങള്‍ തമ്മില്‍. എന്നാല്‍, പ്രണയം ഒന്നുമുണ്ടായിരുന്നില്ല. പണ്ടൊരിക്കല്‍ വിവാഹഭ്യര്‍ത്ഥന വന്നിരുന്നു. ചെറുപ്പം ആയതുകൊണ്ട് പറ്റില്ല എന്ന് പറഞ്ഞു. താന്‍ ജയിലില്‍ പോയി വന്ന സമയത്ത് ചെറിയ കോംപ്ലക്സ് ഉണ്ടായിരുന്നു. താന്‍ ജയിലിലേക്ക് പോയത് കൊണ്ട് ഇനി ആരും തന്നെ വിവാഹം കഴിക്കില്ല എന്ന് കരുതി. ഒരു കൂട്ട് വേണം എന്ന് തോന്നിയപ്പോഴാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. അത് ഇപ്പോള്‍ വേണ്ടായിരുന്നു എന്ന് മനസ്സിലായി. ഒട്ടും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്തതാണ് പ്രശ്നം. അപ്പോള്‍ പിന്നെ പിരിയുന്നതല്ലേ നല്ലത്. ഡാന്‍സ് തന്‍റെ ജീവിതം പോലെയാണ്. അത് വിട്ടിട്ട് മുന്നോട്ട് പോകാന്‍ പറ്റില്ല’, വിവാഹമോചനത്തെ കുറിച്ച്‌ ശാലു പറഞ്ഞത് ഇങ്ങനെയായിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...