MORE

    എന്റെ കൈയ്യില്‍ അനധികൃത സ്വത്തുക്കള്‍ കണ്ടെത്തിയാല്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചു നിരത്താം; കല്‍ക്കരി കേസില്‍ കാലിടറിയതോടെ സ്വയം അന്വേഷണം പ്രഖ്യാപിച്ച്‌ മമത

    Date:

    കൊല്‍ക്കത്ത: അനധികൃതമായി സ്വത്ത് സമ്ബാദിച്ചെന്ന് തെളിഞ്ഞാല്‍ എല്ലാം ബുള്‍ഡോസര്‍കൊണ്ട് ഇടിച്ച്‌ നിരത്താമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

    സ്വയം അന്വേഷണ വിധേയയാവുകയാണെന്ന് പ്രഖ്യാപിച്ച്‌ കൊണ്ടു സംസാരിക്കുന്നതിനിടെയായിരുന്നു മമതയുടെ പരാമര്‍ശം. തനിക്കെതിരെ അന്വേഷണം നടത്താന്‍ മമത ചീഫ് സെക്രട്ടറയ്‌ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി.

    താന്‍ ഒരു തരി മണ്ണ് പോലും അനധികൃതമായി സ്വന്തമാക്കിയിട്ടില്ല. അനധികൃത സ്വത്തുക്കള്‍ കൈക്കലാക്കിയെന്ന് തെളിഞ്ഞാല്‍ നിങ്ങള്‍ക്ക് അതെല്ലാം ബുള്‍ഡോസര്‍ ഉപയോഗിച്ച്‌ തകര്‍ക്കാം. അതിന് നിങ്ങള്‍ക്ക് ആരുടെയും അനുമതിയ്‌ക്കായി കാത്ത് നില്‍ക്കേണ്ട ആവശ്യമില്ലെന്നും മമത ഉദ്യോഗസ്ഥരോട് പറഞ്ഞു.

    കല്‍ക്കരിക്കടത്ത് അഴിമതി കേസില്‍ അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് ബാനര്‍ജി പ്രതിയാണ്. സംഭവത്തില്‍ മമതാ ബാനര്‍ജിയ്‌ക്കും പങ്കുണ്ടെന്നാണ് ഉയരുന്ന ആരോപണം. ഇതില്‍ മുഖ്യമന്ത്രിയ്‌ക്കും തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ രൂക്ഷമായ ജനരോഷം ആണ് ഉയര്‍ന്നുവരുന്നത്. ഇത് തണുപ്പിക്കുന്നതിന് വേണ്ടിയാണ് മമത സ്വയം അന്വേഷണത്തിന് വിധേയയാകുന്നത്.

    അതേസമയം കേസില്‍ അഭിഷേക് ബാനര്‍ജിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും നോട്ടീസ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച ഹാജരാകാനാണ് നിര്‍ദ്ദേശം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...