ബിജെപി പക്ഷത്തേക്ക് ചേക്കേറിയ അജിത് പവാറിന്റെ യോഗത്തിനു എത്തിയത് 30 എംഎല്‍എമാര്‍. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് വേണ്ടത് 36 എംഎല്‍എമാരാണ്.
അതേസമയം, യോഗത്തിന് പങ്കെടുക്കാത്ത എംഎല്‍എമാരുടെയും പിന്തുണ ഉണ്ടെന്ന് അജിത് പവാര്‍ അവകാശപ്പെട്ടു. ഒരു മണിക്ക് വിളിച്ച ശരത് പവാറിന്റെ യോഗം മൂന്നു മണിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ യോഗത്തില്‍ 15 എൻസിപി എംഎല്‍എമാരാണെത്തിയിരിക്കുന്നത്. അതേസമയം, ശരത് പവാര്‍ പക്ഷത്തുള്ള ചീഫ് വിപ്പായ ജിതേന്ദ്ര അവദ് എല്ലാ എൻസിപി എംഎല്‍മാര്‍ക്കും വിപ്പ് നല്‍കിയിരിക്കുകയാണ്. ഇത് ലംഘിച്ചാല്‍ സ്പീക്കര്‍ക്ക് ശരത് പവാര്‍ പക്ഷം പരാതി നല്‍കും. ഇരു യോഗങ്ങളിലും പങ്കെടുക്കാതെ പത്ത് എംഎല്‍എമാര്‍ മാറിനില്‍ക്കുന്നുണ്ട്. ഇവരുടെ കൂടി തീരുമാനം അറിഞ്ഞാല്‍ മാത്രമേ അജിതിനെതിരെ നടപടിയുണ്ടാകുമോയെന്നതില്‍ വ്യക്തതയുണ്ടാകൂ.
അതേസമയം, അജിത് പവാര്‍ പക്ഷം ബിജെപി മുന്നണിയിലെത്തിയതില്‍ ശിവസേന ഷിൻഡെ പക്ഷത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇതുവരെ അഴിമതി ആരോപണങ്ങള്‍ നേരിട്ട എൻസിപി നേതാക്കള്‍ മുന്നണിയിലെത്തിയാല്‍ അടുത്ത തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്നാണ് അവര്‍ ചോദിക്കുന്നു.
അതേസമയം, എൻസിപി തലവനായ ശരത് പവാറിനതിരെ ചില ആരോപണങ്ങളും അജിത് പവാര്‍ ഉന്നയിച്ചു. ബിജെപി ദേശീയ നേതൃത്വവുമായി 2017 ഇല്‍ ശരത് പവാര്‍ കൂടിയാലോചന നടത്തിയതായി അദ്ദേഹം പറഞ്ഞു. ശരത് പവാര്‍ വിരമിക്കാത്തത് എന്തുകൊണ്ടെന്നു ചോദിച്ച അജിത് അദ്ദേഹം ഇനി വിശ്രമിക്കട്ടെയെന്നും പറഞ്ഞു. പാട്‌നയിലെ പ്രതിപക്ഷ യോഗത്തെ പരിഹസിച്ച അദ്ദേഹം ഇനി തെരഞ്ഞെടുപ്പുകള്‍ എൻഡിഎ മുന്നണിയിലായിരിക്കുമെന്ന് വ്യക്തമാക്കി. അതിനിടെ, അജിത്തിന് തിരിച്ചടി നല്‍കി സുപ്രിയ സുലെ രംഗത്തെത്തി. ആരെ വേണമെങ്കിലും ആക്രമിച്ചോളൂവെന്നും ശരത് പവാറിനോട് ആക്രമണം വേണ്ടെന്നും അവര്‍ പറഞ്ഞു.

