MORE

    എസ് രാജേന്ദ്രന്‍റെ വീടൊഴിപ്പിക്കല്‍; നടപടിക്ക് പിന്നില്‍ താനല്ലെന്ന് എം.എം.മണി

    Date:

    തൊടുപുഴ: ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍റെ വീടൊഴിപ്പിക്കാനുള്ള നീക്കത്തിന് പിന്നില്‍ താനല്ലെന്ന് എം എം മണി എം.എല്‍.എ.

    നോട്ടീസിന് പിന്നില്‍ താനാണെന്ന് പറയുന്നത് അസംബന്ധമാണ്. അതെന്‍റെ ജോലിയല്ല. രാജേന്ദ്രന്‍ ഭൂമി കൈയേറിയോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് റവന്യൂ വകുപ്പാണെന്നും മണി പറഞ്ഞു. പഴയ എം.എല്‍.എ പദവി ഉപയോഗിച്ച്‌ തട്ടിപ്പ് നടത്തിയോ എന്ന് തീരുമാനിക്കേണ്ടതും റവന്യൂ വകുപ്പാണെന്ന് മണി പറഞ്ഞു.

    മൂന്നാര്‍ ഇക്കനഗറില്‍ 8 സെന്‍റ് സ്ഥലത്തെ വീട്ടിലാണ് രാജേന്ദ്രന്‍ കുടുംബസമേതം താമസിക്കുന്നത്. പുറമ്ബോക്കിലാണ് വീട് നിര്‍മ്മിച്ചതെന്നും സ്ഥലം ഒഴിയണമെന്നും ആവശ്യപ്പെട്ട് വില്ലേജ് ഓഫീസര്‍ നോട്ടീസ് നല്‍കിയിരുന്നു. ഏഴ് ദിവസത്തിനകം ഒഴിയണമെന്നാണ് നോട്ടീസില്‍ പറയുന്നത്. എന്നാല്‍ ഒഴിപ്പിക്കല്‍ ഉടന്‍ ഉണ്ടാകില്ലെന്ന് ദേവികുളം തഹസില്‍ദാര്‍ അറിയിച്ചു.

    കുടിയൊഴിപ്പിക്കല്‍ നോട്ടീസിന് പിന്നില്‍ എം എം മണിയാണെന്ന് രാജേന്ദ്രന്‍ ആരോപിച്ചിരുന്നു. എം.എം. മണിയുടെ നേതൃത്വത്തിലുള്ള വേട്ടയാടലിന്‍റെ ഭാഗമാണ് കുടിയൊഴിപ്പിക്കല്‍ നോട്ടീസ്. ഒരു മാസം മുമ്ബ് എം എം മണി തന്നെ മൂന്നാറില്‍ നിന്ന് ഓടിക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്തിരുന്നു. ഇക്കനഗറിലെ 60 കുടുംബങ്ങള്‍ക്ക് ഭൂരേഖ ഹാജരാക്കാന്‍ റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. അതില്‍ തന്‍്റെ പേരുണ്ട്. വാദം കേള്‍ക്കല്‍ 29നാണ്. അതിനുമുമ്ബ് തന്നെയും മക്കളെയും വഴിയിലിറക്കിവിടാനാണ് മണിയും കൂട്ടാളികളും റവന്യൂ വകുപ്പിനെ കൂട്ടുപിടിച്ച്‌ നോട്ടീസ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...