മോസ്കോ : ഷാങ്ങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ ( എസ്.സി.ഒ ) ചേരാനുള്ള പ്രതിബന്ധതാ പത്രികയില്‍ ഇറാന്‍ ഒപ്പുവച്ചേക്കുമെന്ന് സൂചന.
റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സക്കറോവയെ ഉദ്ധരിച്ച് ഇറാനിയന്‍ മാദ്ധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്. വരുന്ന വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഉസ്ബെകിസ്ഥാനിലെ സമര്‍ഖണ്ഡില്‍ എസ്.സി.ഒ ഉച്ചകോടി ചേരുന്നുണ്ട്. ഇറാനും ഉച്ചകോടിയില്‍ പങ്കെടുക്കും. എസ്.സി.ഒ അംഗമാകാനുള്ള നടപടിക്രമങ്ങള്‍ ഇറാന്‍ തുടങ്ങുമെന്നാണ് വിവരം. ഏകദേശം രണ്ട് വര്‍ഷം വേണം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍.
ഈജിപ്റ്റ്, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ക്ക് പങ്കാളിത്ത രാജ്യങ്ങളുടെ പദവി നല്‍കുന്നതിനുള്ള കരാറുകള്‍ ഒപ്പിട്ടേക്കുമെന്നും സക്കറോവ സൂചന നല്‍കുന്നുണ്ട്.

