MORE

    എ.കെ.ജി സെന്റര്‍ ആക്രമണം: പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് പറയാനാവില്ലെന്ന് കാനം രാജേന്ദ്രന്‍

    Date:

    തിരുവനന്തപുരം: എ.കെ.ജി സെന്‍ററില്‍ ബോംബ് എറിഞ്ഞത് കോണ്‍ഗ്രസ് ആണെന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍റെ ആരോപണത്തെ അംഗീകരിക്കാതെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

    അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് കാനം പറഞ്ഞു. അക്രമത്തിന്‍റെ ബുദ്ധി കേന്ദ്രം ഇ.പി ജയരാജനാണെന്ന സുധാകരന്റെ പ്രസ്താവന ജനങ്ങള്‍ പുച്ഛിച്ച്‌ തള്ളുമെന്ന് മന്ത്രി എം.വി ഗോവിന്ദനും പ്രതികരിച്ചു

    അക്രമം നടത്തിയ പ്രതിയെ ഇതുവരെ കണ്ടെത്താന്‍ കഴിയാതിരുന്നത് പൊലീസിന് വലിയ നാണക്കേടായിരിക്കെയാണ് മുന്നണിക്കുള്ളില്‍ നിന്ന് തന്നെ രാഷ്ട്രീയ തര്‍ക്കങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന ഇ.പി ജയരാജന്‍റെ വാദങ്ങളെ സി.പി.ഐ പൂര്‍ണ്ണമായും അംഗീകരിക്കുന്നില്ല. എ.കെ.ജി സെന്ററിനെതിരെ ആക്രമണം നടത്തിയവര്‍ തന്നെയാണ് കള്ളക്കഥകളും പ്രചരിപ്പിക്കുന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

    പൊലീസ് അന്വേഷണത്തില്‍ തെളിവ് കിട്ടാതെ കോണ്‍ഗ്രസിന് നേരെ ആരോപണം ഉന്നയിക്കുകയും പിന്നീട് പ്രതി കോണ്‍ഗ്രസ് അല്ലെന്ന് തിരിച്ചറിയുകയും ചെയ്താല്‍ തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തല്‍ മറ്റ് ഘടകകക്ഷികള്‍ക്കുമുണ്ട്. അതേസമയം എ.കെ.ജി സെന്ററിന് നേരെ ബോംബെറിഞ്ഞയാളെക്കുറിച്ച്‌ വ്യക്തതയില്ലാതെ പൊലീസ്. ബോംബെറിഞ്ഞയാള്‍ക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായാണ് പൊലീസ് നിഗമനം. വഴിയില്‍ വെച്ച്‌ മറ്റൊരു സ്കൂട്ടറില്‍ എത്തിയയാള്‍ സ്ഫോടക വസ്തു എന്ന് സംശയിക്കുന്ന കവര്‍ കൈമാറി. ആക്രമിച്ചയാള്‍ ആദ്യം സ്ഥലത്ത് നിരീക്ഷണം നടത്തിയെന്നും പൊലീസ് വ്യക്തമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...