MORE

    എ.കെ.ജി സെന്‍ററിന് നേരെ നടന്ന ആക്രമണത്തില്‍ സംസ്ഥാന സര്‍ക്കാറിനോട് ചോദ്യങ്ങള്‍ ചോദിച്ച്‌ പ്രതിപക്ഷം

    Date:

    തിരുവനന്തപുരം : എ.കെ.ജി സെന്‍ററിന് നേരെ നടന്ന ആക്രമണത്തില്‍ സംസ്ഥാന സര്‍ക്കാറിനോട് ചോദ്യങ്ങള്‍ ചോദിച്ച്‌ പ്രതിപക്ഷം.

    ആക്രമണം സംബന്ധിച്ച്‌ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം അവതരിപ്പിച്ച്‌ സംസാരിക്കവെ പി.സി വിഷ്ണുനാഥാണ് ചോദ്യങ്ങള്‍ ചോദിച്ചത്.

    പൊലീസ് കാവലില്‍ എങ്ങനെ എ.കെ.ജി സെന്‍ററിന് നേരെ ആക്രമണം നടന്നു, പൊലീസ് എന്ത് കൊണ്ട് അക്രമിയെ പിന്തുടര്‍ന്നില്ല, പൊലീസിന്‍റെ നിരന്തര ജാഗ്രതയുള്ള നഗരത്തില്‍ എന്ത് കൊണ്ട് പ്രതിയെ പിടിച്ചില്ല, പ്രതിയെ പിടികൂടുന്നതില്‍ മെല്ലേപ്പോക്ക് എന്ത് കൊണ്ടാണ്, കെ.പി.സി.സി ആസ്ഥാനം ആക്രമിച്ച കേസില്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും വിഷ്ണുനാഥ് ചോദിച്ചു.

    എ.കെ.ജി സെന്‍ററിന് നേരെയുണ്ടായത് നാനോ ഭീകരാക്രമണമെന്ന് വിഷ്ണുനാഥ് പരിഹസിച്ചു. മൂന്നു കല്ലുകള്‍ മാത്രം പൊടിഞ്ഞു പോകുന്ന നാനോ ഭീകരാക്രമണമാണ് നടന്നത്. ആക്രമണമുണ്ടായ സമയത്ത് പൊലീസുകാരെ മാറ്റിയെന്നും വിഷ്ണുനാഥ് ആരോപിച്ചു.

    കേരളത്തിലെ പൊലീസ് കൊലവിളി സംഗീതം ആസ്വദിക്കുകയാണെ്. പ്രതിപക്ഷ നേതാവിന്‍റെ വീട് ആക്രമിച്ച പ്രതികള്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കിയില്ലേ എന്നും വിഷ്ണുനാഥ് ചോദിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...