MORE

    ഐഐടി ഹോസ്റ്റലില്‍ വിദ്യാര്‍ഥിയുടെ ജഡം അഴുകിയ നിലയില്‍ കണ്ടെത്തി

    Date:

    ഖരഗ്പൂര്‍: ഖരഗ്പൂരിലെ ഐഐടിയില്‍ പാതി അഴുകിയ നിലയില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മെക്കാനിക്കല്‍ എഞ്ചിനീയറിങ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന ഫയ്സാന്‍ അഹ്മദിന്റെ മൃതദേഹമാണ് ഹോസ്റ്റല്‍ മുറിയില്‍ നിന്ന് കണ്ടെത്തിയത്.

    ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. അസം സ്വദേശിയാണ് ഫയ്സാന്‍ എന്ന് സ്ഥിരീകരിച്ചു.

    അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മയാണ് ഫയ്സാന്റെ മരണവാര്‍ത്തട്വീറ്റ് ചെയ്തത്. മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു ഫയ്സാനെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അടുത്തടുത്ത മാസങ്ങളിലായി ഒന്നിലേറെ ആത്മഹത്യകളാണ് രാജ്യത്തെ ഐഐടികളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്.

    സെപ്റ്റംബര്‍ 15 ന് മദ്രാസ് ഐഐടിയില്‍ എയ്റോസ്പെയ്സ് എഞ്ചിനീയറിങ് വിദ്യാര്‍ഥി ജീവനൊടുക്കിയിരുന്നു. സെപ്റ്റംബര്‍ 17 ന് ഐഐടി ഗുവാഹത്തിയില്‍ മലയാളിയായ സൂര്യനാരായണ്‍ പ്രേംകിഷോറും ജീവനൊടുക്കിയിരുന്നു. സെപ്റ്റംബറില്‍ ഹൈദരാബാദ്, കാണ്‍പൂര്‍ ഐഐടികളില്‍ നിന്നായി രണ്ട് ആത്മഹത്യാക്കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...