കൊല്‍കത്ത | ഇസ്ലാമിക് എജ്യൂക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഈസ്റ്റ് സോണ്‍ പര്യടനത്തിന് പ്രൗഢ സമാപനം.
ന്യൂനപക്ഷ വിദ്യാഭ്യാസ ശാക്തീകരണവും സാമൂഹിക സാംസ്കാരിക വികസനവും ലക്ഷ്യമിട്ട് നടത്തുന്ന പര്യടനം പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയില്‍ നിന്ന് ആരംഭിച്ച് ബീഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങള്‍ താണ്ടി കൊല്‍കത്തയില്‍ സമാപിച്ചു.
ഐ. ഇ.ബി.ഐ യുടെ സിലബസ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മേഖലയിലെ പ്രൈമറി എജ്യൂക്കേഷന്‍ സെന്ററുകള്‍, മക്കതബുകള്‍, സ്കൂളുകള്‍, വിവിധ സാംസ്കാരിക കേന്ദ്രങ്ങള്‍ എന്നിവ ജനറല്‍ മാനേജര്‍ സി.പി. സൈതലവി മാസ്റ്റര്‍ ചെങ്ങര, നാഷണല്‍ ഡയറകറ്റ റേറ്റ് ജനറല്‍ കണ്‍വീനര്‍ ഹസൈനാര്‍ അസ്ഹരി ആന്‍ഡമാന്‍, സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ , ഡയറക്റ്ററേറ്റംഗം ഡോ. അമീന്‍ മുഹമ്മദ് സഖാഫി ന്യൂഡല്‍ഹി എന്നിവരടങ്ങിയ ഐ.ഇ.ബി.ഐ പ്രതിനിധി സംഘം സന്ദര്‍ശിച്ചു.
കൊല്‍ക്കത്ത, ബാഗ് ദോഗ്റ,ഇസ്ലാംപൂര്‍, പൂര്‍ണിയ , സീമാന്‍ചല്‍,ഉത്തര്‍ ദിനാജ് പൂര്‍, ബായിസി, കഠിഹാര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നടന്ന സ്വീകരണ പരിപാടികളില്‍ മൗലാന അബല്‍ ഹയ്യ് , മൗലാന ശാഹ് നവാസ് ബാലു ഗഞ്ച് പൂര്‍, മൗലാന അബുശ്ശമാ നൂര്‍കാനി , മൗലാന താരീഖ് അസീസ് സഅദി സമന്‍ പൂര്‍ , മൗലാന ശാഹിദ് ഖാദിരി, മൗലാന സല്‍മാന്‍ ആരിഫീന്‍ അസ്ഹരി, സുഹൈറുദ്ധീന്‍ നൂറാനി, അലി നൂറാനി, അബ്ദു റഷീദ് സഖാഫി, ശരീഫ് നൂറാനി ത്വൈബ, അബ്ദു റഊഫ് ബുഖാരി, അഫ് ഹം അഹ്മദ് ഐവ ,സയ്യിദ് മശ്ഹൂദ്, ഇബ്രാഹീം സഖാഫി, മിദ്ലാജ് മുഈനി മന്‍ഹേരി, മുബശ്ശിര്‍ മുഈനി എന്നിവര്‍ പങ്കെടുത്തു.

