MORE

    ഐ.എന്‍.എസ് വിക്രാന്ത് ഉടന്‍ രാജ്യത്തിന് സമര്‍പ്പിക്കും

    Date:

    ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് പ്രധാനമന്ത്രി ഉടന്‍ രാജ്യത്തിന് സമര്‍പ്പിക്കും.

    കൊച്ചി നാവികസേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവരും പ​ങ്കെടുത്തിരുന്നു.

    ഇതോടെ സ്വ​ന്ത​മാ​യി വി​മാ​ന വാ​ഹി​നി രൂ​പ​ക​ല്‍​പ​ന ചെ​യ്യാ​നും നി​ര്‍​മി​ക്കാ​നും ക​രു​ത്തു​ള്ള ലോ​ക​ത്തെ ആ​റാ​മ​ത്തെ രാ​ജ്യ​മാ​യി ഇന്ത്യ മാറി. രാ​ജ്യ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ദൗ​ത്യം ഏ​റ്റെ​ടു​ത്ത്​ പൂ​ര്‍​ത്തീ​ക​രി​ച്ച​ത് കൊ​ച്ചി​യി​ലെ ക​പ്പ​ല്‍​ശാ​ല​യാ​ണ്.​ വി​മാ​ന​വാ​ഹി​നി ക​പ്പ​ല്‍ നി​ര്‍​മി​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ ക​പ്പ​ല്‍​ശാ​ല​യാ​യി കൊ​ച്ചി മാ​റു​മ്ബോ​ള്‍ കേ​ര​ള​ത്തി​നും ഇ​ത്​ അ​ഭി​മാ​ന നി​മി​ഷമാണ്.

    നി​ര്‍​മാ​ണ​ഘ​ട്ട​ത്തി​ന്​ ശേ​ഷ​വും ക​ട​ലി​ലും തീ​ര​ത്തു​മു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ജൂ​ലൈ അ​വ​സാ​നം​ വി​ക്രാ​ന്ത് നാ​വി​ക​സേ​ന​ക്ക്​ കൈ​മാ​റി​യി​രു​ന്നു. ഇ​ന്‍റീ​ജ​ന​സ് എ​യ​ര്‍ ക്രാ​ഫ്റ്റ് കാ​രി​യ​ര്‍-1 (ഐ.​എ.​സി-1)​എ​ന്നാ​ണ്​ നാ​വി​ക​സേ​ന രേ​ഖ​ക​ളി​ല്‍ ഈ ​ക​പ്പ​ല്‍ നി​ല​വി​ല്‍ അ​റി​യ​പ്പെ​ടു​ന്ന​ത്.

    ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ കാ​ല​ത്ത്​ ബ്രി​ട്ടീ​ഷ് നാ​വി​ക സേ​ന​ക്ക്​ വേ​ണ്ടി നി​ര്‍മി​ച്ച എ​ച്ച്‌.​എം.​എ​സ്​ ഹെ​ര്‍ക്കു​ലീ​സ് എ​ന്ന വി​മാ​ന​വാ​ഹി​നി ക​പ്പ​ല്‍ ഇ​ന്ത്യ വാ​ങ്ങി 1961 -ല്‍ ​ഐ.​എ​ന്‍.​എ​സ്​ വി​ക്രാ​ന്ത് എ​ന്ന പേ​രി​ല്‍ ഇ​ന്ത്യ​ന്‍ നാ​വി​ക​സേ​ന​യു​ടെ ഭാ​ഗ​മാ​ക്കി​യി​രു​ന്നു. 1997 വ​രെ നാ​വി​ക സേ​ന​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന വി​ക്രാ​ന്താ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ആ​ദ്യ വി​മാ​ന​വാ​ഹി​നി ക​പ്പ​ല്‍. അ​തി​ന്‍റെ ഓ​ര്‍​മ​ക്കാ​ണ്​ ത​ദ്ദേ​ശീ​യ​മാ​യി നി​ര്‍​മി​ച്ച ക​പ്പ​ലി​നും സ​മാ​ന​മാ​യ പേ​ര്​ ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

    നാ​വി​ക സേ​ന​യു​ടെ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് നേ​വ​ല്‍ ഡി​സൈ​ന്‍ രൂ​പ​ക​ല്‍​പ​ന ചെ​യ്ത ആ​ദ്യ വി​മാ​ന വാ​ഹി​നി​ക​പ്പ​ലി​ന്​ ചെ​ല​വാ​യ​ത്​ 23,000 കോ​ടി രൂ​പ​യാ​ണ്. 14,000 പേ​രു​ടെ അ​ധ്വാ​ന​മാ​ണ്​ വി​ക്രാ​ന്തി​ന്‍റെ പി​ന്നി​ലു​ള്ള​ത്. 333 നീ​ല​ത്തി​മിം​ഗ​ല​ങ്ങ​ളു​ടെ വ​ലു​പ്പ​വും​ 45000 ട​ണ്‍ ഭാ​ര​ശേ​ഷി​യാ​ണ് ക​പ്പ​ലി​നു​ള്ള​ത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...