ടെക്നോളജി വളരുന്നതിന് അനുസരിച്ച് ഓരോ ദിവസവും പുത്തന്‍ സ്മാര്‍ട്ട്ഫോണുകളും പുറത്തിറങ്ങിക്കൊണ്ടിരിക്കുയാണ്.
മികച്ച വേഗവും കിടിലന്‍ ക്യാമറയും ആകര്‍ഷക നിറങ്ങളും അതിശയിപ്പിക്കുന്ന വിലയുമൊക്കെയായി ഒരുപിടി സ്മാര്‍ട്ട്ഫോണുകളാണ് 2023 ന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയിലേക്ക് എത്തുന്നത്. ജനുവരി 2 മുതല്‍ 10 വരെയുള്ള ദിവസങ്ങളിലായി 7 സ്മാര്‍ട്ട്ഫോണുകളാണ് ഇന്ത്യയില്‍ എത്തുക.
ആകര്‍ഷകമായ ഫീച്ചറുകളുമായി
ആകര്‍ഷകമായ ഫീച്ചറുകളുമായി എത്തുന്ന ഈ ഏഴ് സ്മാര്‍ട്ട്ഫോണുകളില്‍ അഞ്ച് എണ്ണം 5ജി സ്മാര്‍ട്ട്ഫോണുകളാണ്. റെഡ്മി, ഐക്യൂ, പോക്കോ, സാംസങ്, ടെക്നോ തുടങ്ങി ഇന്ത്യയില്‍ ഏറെ ജനപ്രീതിയുള്ള സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളുടെ മോഡലുകളാണ് എത്തുന്നത് എന്നത് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്കായുള്ള ആരാധകരുടെ ആകാംക്ഷ കൂട്ടുന്നു. ഇന്ത്യയെ കൈയിലെടുക്കാന്‍ എത്തുന്ന ഈ സ്മാര്‍ട്ട്ഫോണുകളുടെ പ്രത്യേകതകളും അവ എത്തുന്ന തീയതികളും പരിചയപ്പെടാം.
റെഡ്മി നോട്ട് 12 5ജി സീരീസ്

