MORE

    ഒരു ദിവസം രാത്രി വൈകി കോടിയേരി സഖാവ് എന്നെ വിളിച്ചു. സാധാരണ അങ്ങനെ വിളിക്കാറില്ല. മരയ്ക്കാര്‍ എന്ന സിനിമ കണ്ടു വിളിച്ചതാണ്. രോഗത്തിന്റെ വഴിയിലൂടെ സഖാവു നടക്കുന്ന കാലത്താണത്. സിനിമയേക്കുറിച്ചു പലതും സംസാരിച്ചു. സിനിമയെ അദ്ദേഹം അത്രയേറെ സ്നേഹിച്ചിരുന്നു; തിരുവനന്തപുരത്തു പോകുമ്ബോള്‍ ഇനി എനിക്കു പോകാനുള്ള തണലാണ് ഇല്ലാതായത്; പ്രിയദര്‍ശന്‍

    Date:

    തിരുവനന്തപുരം: അന്തരിച്ച സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സംസ്‌ക്കാരം ഇന്നലെയാണ് കഴിഞ്ഞത്.

    കോടിയേരിയെ അനുസമരിച്ച്‌ രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ പല പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ കോടിയേരിയെ അനുസമരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍

    പ്രിയദര്‍ശന്റെ വാക്കുകള്‍ ഇങ്ങനെ

    ഒരു ദിവസം രാത്രി വൈകി കോടിയേരി സഖാവ് എന്നെ വിളിച്ചു. സാധാരണ അങ്ങനെ വിളിക്കാറില്ല. മരയ്ക്കാര്‍ എന്ന സിനിമ കണ്ടു വിളിച്ചതാണ്. രോഗത്തിന്റെ വഴിയിലൂടെ സഖാവു നടക്കുന്ന കാലത്താണത്. സിനിമയേക്കുറിച്ചു പലതും സംസാരിച്ചു. സിനിമയെ അദ്ദേഹം അത്രയേറെ സ്നേഹിച്ചിരുന്നു.

    എന്റെ എല്ലാ സിനിമയും കാണുകയും ഓര്‍ക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം യാത്രയിലെല്ലാം ഞാന്‍ പോയി കാണുകയും ചെയ്തിരുന്നു.

    തിരക്കെല്ലാം ഒഴിഞ്ഞാണ് എന്നെ സംസാരിക്കാന്‍ വിളിച്ചിരുന്നത്. സിനിമയും കുടുംബകാര്യവും മാത്രമാണു സംസാരിച്ചിരുന്നത്. സിനിമയിലെ സീനുകളെല്ലാം അദ്ദേഹം ഓര്‍ത്തോര്‍ത്തു ചിരിച്ചു.

    എന്റെ സിനിമയിലെ മാത്രമല്ല കണ്ട സിനിമയിലെ സീനുകളെല്ലാം ഓര്‍ത്തിരിക്കുമായിരുന്നു. എന്റെ ജീവിത പ്രതിസന്ധിയിലെല്ലാം അദ്ദേഹം സഹോദരനെപ്പോലെ കൂടെനിന്നു. എനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പലതും വന്നപ്പോഴും അദ്ദേഹം കൂടെ നിന്നു.

    രോഗത്തേക്കുറിച്ചും ആരോഗ്യത്തേക്കുറിച്ചും അദ്ദേഹം പല തവണ സംസാരിച്ചു. ആരോഗ്യം നോക്കാന്‍ ഉപദേശിച്ചു. ഞാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട പദവികള്‍ വഹിക്കുമ്ബോള്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്നു വിളിച്ചു ചോദിച്ചു.

    എല്ലാം കൊണ്ടും അദ്ദേഹം ജ്യേഷ്ഠന്‍ തന്നെയായിരുന്നു. അദ്ദേഹം കാണാന്‍ ഞാന്‍ പോയിട്ടുള്ളതെല്ലാം ആ അധികാരം മനസ്സില്‍ സൂക്ഷിച്ചുമായിരുന്നു. ഓരോ തവണയും വാതില്‍പ്പടിവരെ വന്നാണു യാത്രയാക്കിയത്.

    വീട്ടിലെ ചെറിയ കാര്യംപോലും അദ്ദേഹം പറയുകയും എന്റെ വീട്ടിലെ കാര്യങ്ങള്‍ ചോദിക്കുകയും ചെയ്തു. തിരുവനന്തപുരത്തു പോകുമ്ബോള്‍ ഇനി എനിക്കു പോകാനുള്ള തണലാണ് ഇല്ലാതായത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...