MORE

    ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിലെങ്കിലും ജയിക്കും ; തൃശൂര്‍ ഉറപ്പിച്ച്‌ സുരേഷ് ഗോപി

    Date:

    തൃശൂരില്‍ ഇക്കുറി വോട്ടര്‍മാര്‍ തന്നോടൊപ്പം നില്‍ക്കുമെന്ന് സുരേഷ് ഗോപി .തൃശൂരില്‍ താമര വിരിയുമെന്നും പ്രബുദ്ധരായ വോട്ടര്‍മാര്‍ തന്നോടൊപ്പം അണിചേരുമെന്നും സുരേഷ് ഗോപി പറഞ്ഞു .ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ ഇതിനോടകം തനിക്ക് ആയിട്ടുണ്ടെന്നും അവരുടെ പള്‍സ് തനിക്ക് ഈ ദിനങ്ങളില്‍ നേരിട്ടറിയാൻ സാധിച്ചെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് വ്യക്തമാക്കി .

    തൃശൂര്‍ ഇക്കുറി ഞാനിഞ്ഞ് എടുക്കും തൻ്റെ പുതിയ ചിത്രമായ ഗരുഡൻ്റെ പ്രൊമോഷനുമായി ദുബായിലെത്തിയ സുരേഷ് ഗോപി മാധ്യമങ്ങളെ കാണുകയായിരുന്നു .തൃശൂര്‍ തരട്ടെ എടുത്തിരിക്കും . അതില്‍ ഒട്ടും അമാന്തമില്ല .എടുത്തവര്‍ ഇതുവരെ എന്ത് ചെയ്തെന്നു വ്യക്തമാക്കണം .ജനങ്ങള്‍ക്കറിയാം അവര്‍ എന്ത് ചെയ്തിട്ടുണ്ടെന്ന് .

    സുരേഷ് ഗോപി ഒരു പിടിച്ചു പറി കാരനല്ല . തൃശൂരിലെ ജനങ്ങള്‍ക്ക് അത് നന്നായിട്ട് അറിയാം .ഒരു വോട്ടിൻ്റെ ഭൂരിപക്ഷമെങ്കിലും ജനങ്ങള്‍ അവിടെ എനിക്ക് തന്നിരിക്കും .എല്ലാ കാലത്തും ഉറച്ച നിലപാടാണ് തനിക്കുള്ളത് . അതിലൂന്നി തന്നെയാണ് ഇക്കുറി മത്സരത്തിനൊരുങ്ങുന്നത് .തെറ്റായ നിലപാട് എടുത്ത് മുമ്ബോട്ട് പോകാൻ ആഗ്രഹിക്കുന്നില്ല .ബിനീഷ് കോടിയേരി , ദിലീപ് , സ്വപ്ന സുരേഷ് എന്നിവരുടെ കാര്യത്തില്‍ കോടതി അന്തിമ വിധി പറയട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...