ഈ സമ്മര്‍ ട്രാന്‍സ്ഫറില്‍ തങ്ങളുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ വിക്ടര്‍ ഒസിമെനെ വില്‍ക്കില്ലെന്ന് നാപോളി ക്ലബ് പ്രസിഡന്റ് ഔറേലിയോ ഡി ലോറന്റിസ്.
നാപ്പോളി ആരാധകര്‍ക്ക് ആശ്വാസം നല്കുന്ന വാര്‍ത്തയാണിത്. ബയേണ്‍ മ്യൂണിക്ക്, പാരീസ് സെന്റ് ജെര്മെയ്ന്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടങ്ങിയ മുന്‍നിര യൂറോപ്യന്‍ ക്ലബ്ബുകളില്‍ നിന്ന് ഓഫര്‍ ഉണ്ടെങ്കിലും ഒസിമെന് വില്‍പ്പനയ്ക്കില്ലെന്ന് ഡി ലോറന്റിസ് ഉറപ്പിച്ചു പറയുന്നു.

