MORE

    ‘ഓപ്പറേഷന്‍ താമര’ ഭയന്ന് കോണ്‍ഗ്രസ്, ജെഎംഎം എംഎല്‍എമാരെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി; നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍

    Date:

    ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ ഭാവി തുലാസില്‍ നില്‍ക്കെ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍. ഖനി ലൈസന്‍സ് കേസില്‍ കുടുങ്ങിയ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ വസതിയില്‍ നടന്ന നിര്‍ണായക യോഗത്തിന് പിന്നാലെ കോണ്‍ഗ്രസ്, ജെഎംഎം എംഎല്‍എമാരെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. സോറന്റെ വസതിയില്‍ നിന്നും രണ്ട് ബസുകളിലായാണ് എംഎല്‍എമാരെ മാറ്റിയത്. യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

    ബിജെപി നടത്തിയ ഓപ്പറേഷന്‍ താമരയെ ഭയന്നാണ് എംഎല്‍എമാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ധാര്‍മികത മുന്‍ നിര്‍ത്തി സര്‍ക്കാര്‍ പിരിച്ച്‌ വിട്ട് വീണ്ടും തെരഞ്ഞെടുപ്പിന് നേരിടണമെന്ന ആവശ്യം ബിജെപി ശക്തമാക്കി.

    ക്വാറി ലൈസന്‍സ് കേസില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെ എംഎ‍ല്‍എ. സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള സാധ്യത നിലനില്‍ക്കെയാണ് നീക്കം. സോറന്റെ പാര്‍ട്ടിയായ ജെഎംഎമ്മിന്റേയും സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റേയും എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. ഹേമന്ത് സോറന്റെ വസതിയില്‍ ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലേക്ക് ലഗേജുകളുമായിട്ടാണ് ചില എംഎല്‍എമാര്‍ എത്തിയത്.

    ഭരണ മുന്നണിയില്‍ നേരത്തെ തന്നെ വിമത ഭീഷണി നിലനില്‍ക്കുന്നതിനിടയിലാണ് ഹേമന്ത് സോറനെതിരായ നടപടി കൂടി വന്നത്. സാഹചര്യം മുതലെടുത്ത് ബിജെപി ചില കരുനീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക് ഝാര്‍ഖണ്ഡ് പോകുന്നത്.

    സംസ്ഥാനത്തെ മാറുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ഭൂരിപക്ഷം നഷ്ടപ്പെടില്ലെന്ന ആത്മവിശ്വാസത്തിലാണെങ്കിലും കൂറുമാറ്റം തടയാന്‍ എംഎ‍ല്‍എമാരെ സുരക്ഷിതരായി മാറ്റിപ്പാര്‍പ്പിക്കുകയാണെന്നാണ് ജെ.എം.എം.-കോണ്‍ഗ്രസ്-ആര്‍.ജെ.ഡി. സഖ്യനേതൃത്വം പറയുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...