ഓസ്‌കര്‍ നാമനിര്‍ദേശപ്രഖ്യാപനം ഇന്ന്. ആര്‍.ആര്‍.ആര്‍’, ‘ചെല്ലോ ഷോ’, ‘ഓള്‍ ദാറ്റ് ബ്രീത്ത്‌സ്’, ‘ദ എലിഫന്റ് വിസ്‌പേഴ്‌സ്’ എന്നീ ഇന്ത്യന്‍ ചിത്രങ്ങള്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
യു.എസിലെ കാലിഫോര്‍ണിയ ബവേറി ഹില്‍സില്‍ ചൊവ്വാഴ്‌ച ഇന്ത്യന്‍ സമയം രാവിലെ 8.30നാണ് പരിപാടി.
ഗോള്‍ഡന്‍ ഗ്ലോബ്, ക്രിട്ടിക് ചോയ്‌സ് എന്നീ പുരസ്‌കാരപ്പെരുമകളില്‍ നില്‍ക്കുന്ന ‘ആര്‍.ആര്‍.ആറിന് മികച്ച ഗാന വിഭാഗത്തിലാണ് പ്രതീക്ഷ. ഇതിലെ ‘നാട്ടു നാട്ടു ‘എന്ന പാട്ട് അവതാര്‍, ബ്ലാക്ക് പാന്തര്‍ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളുമായാണ് മത്സരിക്കുന്നത്.
കഴിഞ്ഞവര്‍ഷം ആദ്യമായി ഓസ്‌കര്‍ നേടിയ ബ്രിട്ടീഷ് നടന്‍ റിസ് അഹമ്മദും അമേരിക്കന്‍ നടി ആലിസണ്‍ വില്യംസും ചേര്‍ന്നാണ് നാമനിര്‍ദേശങ്ങള്‍ പ്രഖ്യാപിക്കുക. മാര്‍ച്ച് 12നാണ് ഏവരും കാത്തിരിക്കുന്ന അന്തിമ പുരസ്‌കാര പ്രഖ്യാപനം.

