MORE

    ഓസ്‌കാര്‍ അക്കാദമിയില്‍ അംഗമായി നടന്‍ സൂര്യ; ക്ഷണം ലഭിക്കുന്ന ആദ്യ തെന്നിന്ത്യന്‍ താരം

    Date:

    ലോസ് ആഞ്ചലസ്: ഓസ്‌കാര്‍ അക്കാദമിയില്‍ അംഗമാകാന്‍ തമിഴ് നടന്‍ സൂര്യക്ക് ക്ഷണം. തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് ക്ഷണം ലഭിക്കുന്ന ആദ്യ നടനാണ് സൂര്യ. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കമ്മിറ്റിയില്‍ അംഗമാകാനാണ് സൂര്യയെ ഓസ്‌കര്‍ അക്കാദമി ക്ഷണിച്ചിട്ടുള്ളത്. സൂര്യക്ക് പുറമെ മലയാളിയും ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ‘റൈറ്റിങ് വിത്ത് ഫയര്‍’ ഡോക്യുമെന്ററി സംവിധായകരായ റിന്റു തോമസിനും പങ്കാളി സുഷ്മിത് ഘോഷിനും ക്ഷണം ലഭിച്ചിട്ടുണ്ട്.

    ബോളിവുഡ് താരം കജോള്‍, എഴുത്തുകാരിയും ചലച്ചിത്ര നിര്‍മാതാവുമായ റീമ കഗ്തി എന്നിവരെയും അക്കാദമിയില്‍ അംഗമാകാന്‍ ക്ഷണിച്ചിട്ടുണ്ട്. ഓസ്‌കര്‍ അക്കാദമിയില്‍ അംഗമാകുന്നവര്‍ക്ക് ലോസ് ആഞ്ചല്‍സില്‍ വര്‍ഷം തോറും നടക്കുന്ന ഓസ്‌കാര്‍ അവാര്‍ഡുകള്‍ക്ക് വോട്ടുചെയ്യാന്‍ അര്‍ഹത ലഭിക്കും. സിനിമയുടെ വിവിധ മേഖലകളില്‍ ഇവര്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഇവരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഓസ്‌കാര്‍ അക്കാദമി ഈ വര്‍ഷം 397 പേരെയാണ് അംഗമാകാന്‍ ക്ഷണിച്ചിട്ടുള്ളത്. അക്കാദമി തന്നെയാണ് തെരഞ്ഞെടുക്കപ്പെട്ടവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടത്.

    സൂര്യ നായകനായ ചിത്രം ‘ജയ് ഭീം’ ഓസ്‌കാറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം നിരവധി പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടിയിരുന്നു. ദളിത് വനിതകള്‍ മാധ്യമപ്രവര്‍ത്തകരായ ‘ഖബര്‍ ലഹാരിയ’ എന്ന ഹിന്ദി പത്രത്തിന്റെ ചരിത്രം പറയുന്ന ഡോക്യുമെന്ററി ‘ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചര്‍’ എന്ന വിഭാഗത്തില്‍ മത്സരിച്ചിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...