മെല്‍ബണ്‍: ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോംഗിന് സ്നേഹ സമ്മാനമേകി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ് ജയ്ശങ്കര്‍.
ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയുടെ ഒപ്പുള്ള ക്രിക്കറ്റ് ബാറ്റാണ് ജയശങ്കര്‍ സമ്മാനിച്ചത്. ജയശങ്കറിന് വോംഗ് ജേഴ്സിയും സമ്മാനിച്ചു.
ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെയാണ് ജയ്ശങ്കര്‍ പെന്നി വോംഗുമായി കൂടിക്കാഴ്ച നടത്തിയത്. സിഡ്നിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. നിലവില്‍ ഇന്ത്യ- ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരങ്ങള്‍ ആവേശത്തോടെ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇരുവരും സംസാരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൂടിക്കാഴ്ചയ്ക്ക് ശേഷം പിരിയുമ്ബോഴായിരുന്നു രോഹിത് ശര്‍മ്മയുടെ ഒപ്പുള്ള ക്രിക്കറ്റ് ബാറ്റ് അദ്ദേഹം വോംഗിന് കൈമാറിയത്. വോംഗ് കൈമാറിയ നീല നിറമുള്ള ജേഴ്സിയില്‍ ജയശങ്കറിന്റെ പേര് എഴുതിയിട്ടുണ്ട്. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ഇരുവരും സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചു.

