MORE

    ഔദ്യോഗിക രേഖ സ്വന്തം ഇമെയിലില്‍നിന്ന് അയച്ചതിനെ തുടര്‍ന്ന് ബ്രിട്ടിഷ് ആഭ്യന്തരമന്ത്രി രാജിവച്ചു

    Date:

    ലണ്ടന്‍: ബ്രിട്ടീഷ് ആഭ്യന്തര മന്ത്രിയും ഇന്ത്യന്‍ വംശജയുമായ സുവെല്ല ബ്രേവര്‍മാന്‍ രാജിവെച്ചു. സ്വന്തം ഇമെയിലില്‍ നിന്ന് ഔദ്യോഗിക രേഖ അയച്ചതിനെ തുടര്‍ന്നാണ് രാജി.

    ബിബിസി റിപ്പോര്‍ട്ട് അനുസരിച്ച്‌, സര്‍ക്കാര്‍ രേഖ സ്വീകരിക്കാന്‍ അര്‍ഹതയുള്ള ഒരാള്‍ക്കല്ല അയച്ചത്. അതേസമയം, രേഖ രാജ്യസുരക്ഷയെ ബാധിക്കുന്നതായിരുന്നില്ല.

    തെറ്റിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കുകയാണെന്ന് ബ്രേവര്‍മാന്‍ പ്രധാനമന്ത്രി ലിസ് ട്രസിന് അയച്ച കത്തില്‍ പറഞ്ഞു. അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ ഗുരുതരമായ ആശങ്കയുണ്ടെന്ന് ബ്രേവര്‍മാന്‍ പറഞ്ഞു.

    ബ്രേവര്‍മാന്‍റെ അച്ഛന്‍ ഗോവ സ്വദേശിയാണ്. അമ്മ തമിഴ് വംശജയും. 43 ദിവസങ്ങള്‍ക്കു മുന്‍പാണ് സുവെല്ല ബ്രേവര്‍മാനെ ആഭ്യന്തരമന്ത്രിയായി നിയമിച്ചത്. നേരത്തെ, ഋഷി സുനക്കിനൊപ്പം പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചവരില്‍ ബ്രേവര്‍മാനും ഉണ്ടായിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...