സീസണോടെ ചെല്‍സി വിടുമെന്ന് ഉറപ്പായ പാട്രിക് ഔബമയങ്ങിന് പിറകെ ഓഫറുകളുമായി സൗദി അറേബ്യൻ ക്ലബ്ബുകള്‍. അല്‍ അഹ്ലി, അല്‍ ശബാബ് ക്ലബ്ബുകളാണ് നിലവില്‍ മുന്നേറ്റ താരത്തെ സമീപിച്ചിട്ടുള്ളതെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഓഫറുകള്‍ ഒന്നും സമര്‍പ്പിച്ചതായി സൂചനയില്ല. കരീം ബെൻസിമക്ക് മറ്റൊരു ലോകോത്തര സ്‌ട്രൈക്കര്‍ ആയ ഔബമയങ്ങിനെ കൂടി എത്തിക്കാൻ കഴിഞ്ഞാല്‍ അത് സൗദി ലീഗിന് വലിയ ഊര്‍ജമാവും എന്ന കാര്യത്തില്‍ സംശയമില്ല.

