മതിലകം: കൂളിമുട്ടം നെടുംപറമ്ബില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിടെ നാല് യൂവാക്കള്‍ പിടിയില്‍.
കയ്പമംഗലം ചളിങ്ങാട് പുതിയവീട്ടില്‍ ഷാജഹാന്, നെടുംപറമ്ബ് കറപ്പംവീട്ടില്‍ തന്‍സീര്‍, തളിക്കുളം സ്വദേശികളായ ഇടശേരി പുത്തന്‍പുരയില്‍ അഷ്ഫാഖ്, കൈതക്കല്‍ പീടികവളപ്പില്‍ ജംഷീര്‍ എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.
റോഡില്‍ യുവാക്കള്‍ കഞ്ചാവ് കൈവശം വെച്ച് ഉപയോഗിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്സൈസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

