MORE

    കണ്ണൂരില്‍ നവംബര്‍ പത്തിന് ഫലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി നടത്തും

    Date:

    കണ്ണൂര്‍: മുഴുവന്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളും കാറ്റില്‍പ്പറത്തി ഇസ്രഈല്‍ ഫലസ്തീനില്‍ നടത്തുന്ന മനുഷ്യക്കശാപ്പ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ പത്തിന് കണ്ണൂരില്‍ ഫലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി സംഘടിപ്പിക്കുമെന്ന് കോ ഓര്‍ഡിനേഷന്‍ ഭാരവാഹികള്‍ മുസ്ലീം ലീഗ് ജില്ലാ കമിറ്റി ഓഫിസായ കണ്ണൂര്‍ ബാഫകി തങ്ങള്‍ ഹാളില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഒരുമാസം പിന്നിട്ട ഫലസ്തീനെതിരെയുള്ള എല്ലാ സീമകളും കടന്നിരിക്കെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കേണ്ട സമയമാണിതെന്ന് കോ ഓര്‍ഡിനേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ലോക മനസാക്ഷിയുടെ നൊമ്ബരമാണ് ഇന്ന് ഫലസ്തീന്‍. യുഎന്‍ അംഗീകാരത്തോടെയുള്ള സ്വതന്ത്ര രാഷ്ട്രപദവി ഇനിയും യാഥാര്‍ഥ്യമാവാതെ ജന്മനാടിന് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം പതിറ്റാണ്ടുകളായി തുടരുന്ന കാര്യമാണ്. കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ ആയിര കണക്കിന് ഫലസ്തീന്‍ മക്കള്‍ കൊല്ലപ്പെടുകയും നൂറിലധികം തവണ പാവനമായ മസ്ജിദുല്‍ അഖ്സകിന് നേരെ ഇസ്രാഈല്‍ സേന ആക്രമണമഴിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

    സ്വതന്ത്ര ഫലസ്തീനെ അംഗീകരിക്കുക എന്നതാണ് പരിഹാരമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയും യുദ്ധം നിര്‍ത്തണമെന്ന് യുഎന്നും പറഞ്ഞിട്ടും ഇസ്രാഈല്‍ യുദ്ധ കൊതിയില്‍ നിന്നും മാറുന്നില്ല. ഈ നിലപാടിനെതിരെ ഒന്നിച്ച്‌ പ്രതികരിച്ച്‌ പൊതുബോധം ഉണര്‍ത്തേണ്ടിയിരിക്കുന്നു.

    ഈ സാഹചര്യത്തിലാണ് മുസ്ലിം കോര്‍ഡിനേഷന്‍ കമിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ ഐക്യദാര്‍ റാലിയും പൊതുസമ്മേളനവും നടത്തുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...