MORE

    കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സുരക്ഷാ സേന; വന്‍ തോതിലുള്ള വെടിമരുന്ന് ശേഖരവും ഉപകരണങ്ങളും കണ്ടെടുത്തു

    Date:

    റായ്പൂര്‍: കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളം തകര്‍ത്ത് സുരക്ഷാ സേന. ഒളിത്താവളത്തില്‍ നിന്ന് വന്‍ തോതിലുള്ള വെടിമരുന്ന് ശേഖരവും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു.

    സുരക്ഷാ സേനയും കമ്യൂണിസ്റ്റ് ഭീകരരും തമ്മില്‍ നടന്ന ഏറ്റമുട്ടലിലാണ് ഭീകരരുടെ ഒളിത്താവളം തകര്‍ത്തത്.

    ദേവ്ഗാവിനും ഹുചാഡിക്കുമിടയിലുള്ള വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കമ്യൂണിസ്റ്റ് ഭീകരരെ സംബന്ധിച്ച്‌ രഹസ്യവിവരം ലഭിച്ചതിന് പിന്നാലെയാണ് സേന പ്രദേശത്ത് തിരച്ചിലിനെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. തുടര്‍ന്ന് മുപ്പത് മിനിറ്റോളം ഇരു സംഘങ്ങളും ഏറ്റുമുട്ടി. ഭീകരരുടെ ഒളിത്താവളത്തില്‍ നിന്ന് വെടിമരുന്ന് ശേഖരവും ബാരല്‍ ഗ്രനേഡ് ലോഞ്ചറായ ദേശി, കമ്യൂണിസ്റ്റ് ഭീകരരുമായ ബന്ധപ്പെട്ട രേഖകളും മറ്റ് വസ്തുക്കളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് പറഞ്ഞു.

    പ്രദേശത്ത് ഭീകരരുടെ ആക്രമണം വര്‍ദ്ധിച്ചുവരുന്നതായി പോലീസ് വ്യക്തമാക്കി. പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ബിഎസ്‌എഫ് ജവാന് പരിക്കേറ്റിരുന്നു. നാരായണപൂര്‍ ജില്ലയില്‍ നടത്തിയ ഐഇഡി സ്‌ഫോടനത്തില്‍ ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...