റവന്യൂ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഇടുക്കി ദേവികുളം എംഎല്‍എ എ.രാജ. കയ്യും കാലും തല്ലിയൊടിക്കുമെന്നായിരുന്നു ഭീഷണി. നിയമം നോക്കിയാല്‍ നാട്ടില്‍ കെട്ടിടങ്ങള്‍ ഉയരില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ സി. ഗായത്രിയെയാണ് അദ്ദേഹം ഭീഷണിപ്പെടുത്തിയത്.
കെട്ടിടനിര്‍മാണത്തിന് എന്‍.ഒ.സി. നല്‍കാത്തതിനെതിരേ എ. രാജയുടെ നേതൃത്വത്തില്‍ ദേവികുളം താലൂക്ക് ഓഫീസിന് മുന്നില്‍ കഴിഞ്ഞ ദിവസം ധര്‍ണ നടത്തിയിരുന്നു. മേഖലയിലെ പട്ടയഭൂമിയില്‍ വീട് നിര്‍മാണത്തിന് ഉള്‍പ്പെടെ എന്‍.ഒ.സി. നല്‍കാത്തതിനെതിരേയായിരുന്നു ധര്‍ണ.

