കരബാവോ കപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ലെസ്റ്റര്‍ സിറ്റിക്കെതിരെ ന്യൂകാസില്‍ യുണൈറ്റഡിന് തകര്‍പ്പന്‍ വിജയം.
സ്വന്തം തട്ടകമായ സെന്‍്റ് ജെയിംസ് പാര്‍ക്കില്‍ അരങ്ങേറിയ പോരാട്ടത്തില്‍ എതിരില്ലാത്ത 2 ഗോളുകള്‍ക്കാണ് ന്യൂകാസില്‍ വിജയം സ്വന്തമാക്കിയത്. ബ്രസീലിയന്‍ താരം ജോയെലിന്‍ടണ്‍ ഓരോ ഗോളും, അസിസ്റ്റും നേടിക്കൊണ്ട് മത്സരത്തില്‍ തിളങ്ങി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ആയിരുന്നു മത്സരത്തില്‍ 2 ഗോളുകളും പിറന്നത്. 60ആം മിനിറ്റില്‍ ലെഫ്റ്റ് ബാക്ക് താരം ഡാന്‍ ബേണാണ് ആതിഥേയര്‍ക്കായി ആദ്യം വലകുലുക്കിയത്.

