MORE

    കര്‍ണാടകയില്‍ പ്രധാനമന്ത്രി തോറ്റു; കോണ്‍ഗ്രസ് ജയിച്ചു -ജയ്റാം രമേഷ്

    Date:

    ന്യൂഡല്‍ഹി: കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ, കോണ്‍ഗ്രസിന്റെ മുന്നേറ്റത്തെ പ്രകീര്‍ത്തിച്ച്‌ മുതിര്‍ന്ന നേതാവ് ജയ്റാം രമേഷ്.

    കോണ്‍ഗ്രസ് വിജയിച്ചു, പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയപ്പെട്ടു എന്നാണ് കര്‍ണാടകയിലെ ട്രെന്‍ഡുകള്‍ നല്‍കുന്ന സൂചന. പ്രധാനമന്ത്രിയുടെ ഹിതപരിശോധന പോലെയായിരുന്നു കര്‍ണാടകയില്‍ ബി.ജെ.പിയുടെ പ്രചാരണം. അത് കര്‍ണാടക ജനത തള്ളിക്കളഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    സാധാരണ ജനങ്ങളുടെ ജീവിതം, ഭക്ഷ്യ സുരക്ഷ, വിലക്കയറ്റം, കര്‍ഷകരുടെ പ്രശ്നങ്ങള്‍, വൈദ്യുതി വിതരണം, തൊഴിലില്ലായ്മ, അഴിമതി എന്നിങ്ങനെ പ്രാദേശിക വിഷയങ്ങളാണ് കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പില്‍ മുന്നോട്ടു വെച്ചത്. ഭിന്നിപ്പ് പടര്‍ത്തി ധ്രുവീകരണമുണ്ടാക്കാനാണ് ഇവിടെ പ്രധാനമന്ത്രി ശ്രമിച്ചത്. സാമ്ബത്തിക വളര്‍ച്ചയും സാമൂഹിക സൗഹാര്‍ദവും സമന്വയിപ്പിക്കുന്ന ബംഗളൂരുവിന്റെ വളര്‍ച്ച കരുത്തുപകരുന്ന എന്‍ജിനാണ് കര്‍ണാടകയിലെ വോട്ടെന്നും ജയ്റാം രമേഷ് വിലയിരുത്തി.

    വോട്ടെണ്ണല്‍ പുരോഗമിക്കവെ,132 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്. ബി.ജെ.പിയുടെ മുന്നേററം 65 മണ്ഡലങ്ങളില്‍ ഒതുങ്ങി. എക്സിറ്റ്പോളുകളും കോണ്‍ഗ്രസിന് അനുകൂലമായിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...