MORE

    കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ വസതികളിലും ഓഫീസുകളിലും റെയ്ഡ്; രേഖകള്‍ പരിശോധിക്കുന്നു

    Date:

    ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ്. ബംഗളൂരുവില്‍ കനകപുരിയിലെ വസതിയിലടക്കം സിബിഐ സംഘം പരിശോധന നടത്തി.

    സ്വത്തുക്കളുടെ രേഖകള്‍ പരിശോധിക്കുകയും ബന്ധുക്കളുടെ സ്വത്ത് സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ശിവകുമാറിന്റെ വീടിനുപുറമേ കനകപുര, ദൊഡ്ഡലഹള്ളി, സന്തെ കൊഡിഹള്ളി എന്നിവിടങ്ങളിലുള്ള സ്വത്തുവകകളും സി.ബി.ഐ. സംഘം പരിശോധിച്ചു.

    2017ല്‍ അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ ശിവകുമാറിന്റെ പേരില്‍ സിബിഐ നേരത്തെ കേസെടുത്തിരുന്നു. 75 കോടിയോളം അനധികൃതമായി സമ്ബാദിച്ചെന്നാണ് കേസ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. തെളിവുകള്‍ ശേഖരിക്കുകയായിരുന്നു ലക്ഷ്യം.

    ശിവകുമാറിനെതിരെ ഇ ഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് 2019 സെപ്തംബറില്‍ അദ്ദേഹം അറസ്റ്റിലാവുകയും ഒരു മാസത്തിന് ശേഷം ജാമ്യം ലഭിക്കുകയുമായിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...