MORE

    കളഞ്ഞുകിട്ടിയത്‌ ലക്ഷങ്ങളുടെ ആഭരണങ്ങള്‍; ഡോക്‌ടറുടെ കുറിപ്പടിയില്‍നിന്നും ഉടമയെ കണ്ടെത്തി യുവാവിന്റെ മാതൃക

    Date:

    പയ്യന്നൂര്‍: വീട്ടിലേക്കുള്ള യാത്രയ്‌ക്കിടെ കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ്‌ ഉടമയെ കണ്ടെത്തി തിരികെ കൊടുത്ത്‌ യുവാവിന്റെ മാതൃക.

    പയ്യന്നൂര്‍ കാറമ്മേല്‍ മുച്ചിലോട്ട്‌ കാവിനു സമീപത്തു വച്ചാണ്‌ കോണ്‍ഗ്രസ്‌ നേതാവും മുന്‍ എംഎല്‍എയുമായ കെപി കുഞ്ഞിക്കണ്ണന്റെ ഡ്രൈവറായി ജോലി ചെയ്യുന്ന കാറമേല്‍ സ്വദേശി പി.വി ഷിനോജി(29)ന്‌ 15 പവനോളം സ്വര്‍ണാഭരണങ്ങള്‍ കളഞ്ഞുകിട്ടിയത്‌.
    വെള്ളിയാഴ്‌ച രാത്രി എട്ട്‌ മണിയോടെയായിരുന്നു സംഭവം. വീടിന്‌ സമീപത്തെ മുച്ചിലോട്ട്‌ ക്ഷേത്ര പരിസരത്തുകൂടെ നടന്നുപോകവെയാണ്‌ റോഡരികില്‍ ബാഗ്‌ വീണുകിടക്കുന്നതായി കണ്ടത്‌. ബാഗ്‌ തുറന്നു നോക്കിയപ്പോഴാണ്‌ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണെന്നു മനസിലായത്‌. ബാഗില്‍നിന്നും ലഭിച്ച ഡോക്‌ടറുടെ കുറിപ്പടിയില്‍ നിന്നും ആശുപത്രി അധികൃതരെ ഷിനോജ്‌ ബന്ധപ്പെട്ടു. തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ ആളെ തിരിച്ചറിഞ്ഞ്‌ ഫോണ്‍ നമ്ബര്‍ സംഘടിപ്പിച്ച്‌ വിളിക്കുകയായിരുന്നു.
    സമീപപ്രദേശമായ വെള്ളൂര്‍ പാലത്തരയിലെ മുഹ്‌സിനയുടെതായിരുന്നു കളഞ്ഞുപോയ സ്വര്‍ണം. യാത്രക്കിടയില്‍ സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ്‌ എവിടേയോ നഷ്‌ടപ്പെട്ടതിന്റെ മാനസിക പ്രയാസത്തില്‍വീട്ടില്‍ കഴിയുന്നതിനിടയിലാണ്‌ ആശ്വാസ സന്ദേശം പോലെ ഷിനോജിന്റെ ഫോണ്‍ വിളിയെത്തിയതെന്ന്‌ ഇവര്‍ പറഞ്ഞു. നഷ്‌ടപ്പെട്ടുവെന്നു കരുതിയ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചുകിട്ടിയ ആശ്വാസത്തിലെത്തിയ മുഹ്‌സീനക്ക്‌ സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ്‌ തിരിച്ചേല്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു ഷിനോജിന്‌. നാട്ടുകാരുടെ സാന്നിധ്യത്തില്‍ രാത്രി തന്നെ സ്വര്‍ണാഭരണങ്ങള്‍ കൈമാറുകയും ചെയ്‌തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...