MORE

    കള്ളപ്പണം വെളുപ്പിക്കല്‍: ഛത്തിസ്ഗഢില്‍ ഐഎഎസ് ഉദ്യോഗസ്ഥനെ റിമാന്‍ഡ് ചെയ്തു

    Date:

    റായ്പൂര്‍: ഛത്തിസ്ഗഢില്‍ കള്ളപ്പണം വെളുപ്പക്കല്‍ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

    റായ്പൂര്‍ കോടതിയുടേതാണ് ഉത്തരവ്.

    ഐഎഎസ് ഉദ്യോഗസ്ഥന്‍ സമീര്‍ വിഷ്‌നോയ്ക്ക് പുറമെ സുനില്‍ അഗര്‍വാള്‍, ലക്ഷ്മികാന്ത് തിവാരി എന്നിവരെയും ഇ ഡിയുടെ പ്രത്യേക കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികളെ നവംബര്‍ 10ന് വീണ്ടും കോടതിയില്‍ ഹാജരാക്കും.

    നേരത്തെ സമീറിനെ ഒക്ടോബര്‍ 21വരെ റിമാന്‍ഡ് ചെയ്തിരുന്നു. വീട്ടില്‍നിന്ന് 47 ലക്ഷം രൂപ പണമായി കണ്ടെത്തിയ കേസിലാണ് ഐഎഎസ് ഉദ്യോഗസ്ഥനെ ഇ ഡി അറസ്റ്റ് ചെയ്തത്.

    ഇന്ദ്രാമണി ഗ്രൂപ്പിന്റെ സുനില്‍ അഗര്‍വാള്‍, ഇയാളുടെ അമ്മാവന്‍ ലക്ഷ്മി കാന്ത് തിവാരി എന്നിവര്‍ എട്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരുന്നു. സൂര്യകാന്ത് തിവാരിയെന്ന മറ്റൊരു പ്രതി ഒളിവിലാണ്.

    കഴിഞ്ഞ മാസം ഇ ഡി റായ്ഗഡ്, റായ്പൂര്‍, ദുര്‍ഗ്, മഹാസമുന്ദ് എന്നിവിടങ്ങളില്‍ വ്യാപകമായ പരിശോധനകള്‍ നടത്തിയിരുന്നു.

    ഐഎഎസ് ഉദ്യോഗസ്ഥന്‍ സമീര്‍ വിഷ്‌ണോയിയുടെ വീട്ടില്‍ നിന്ന് 47 ലക്ഷം രൂപയും ലക്ഷ്മികാന്ത് തിവാരിയുടെ വീട്ടില്‍ നിന്ന് 1.5 കോടി രൂപയും കണ്ടെടുത്തു- അസി. സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ രാമന്‍കാന്ദ് മിശ്ര പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...