MORE

    കശ്മീരില്‍ തീവ്രവാദം ജീവനോടെ തന്നെ കാണും, രക്തം കൊണ്ട് എഴുതി തരാം; പാകിസ്താനുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാകാന്‍ ഇന്ത്യയ്‌ക്ക് എന്താണ് മടി: ഫാറൂഖ് അബ്ദുള്ള

    Date:

    ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദം ജീവനോടെ നിലനില്‍ക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള.

    പാകിസ്താനുമായി ഇന്ത്യ ചര്‍ച്ചയ്‌ക്ക് തയ്യാറാകാതെ തീവ്രവാദം അവസാനിക്കാന്‍ പോകുന്നില്ല. കശ്മീരി പണ്ഡിറ്റുകള്‍ക്ക് അവരുടെ മുറിവുകളില്‍ പുരട്ടാന്‍ തൈലം ആവശ്യമാണ്. വിദ്വേഷം പടര്‍ത്തനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനാണ് കശ്മീര്‍ ഫയല്‍സ് എന്ന സിനിമ നിര്‍മ്മിച്ചതെന്നും ഫാറൂഖ് അബ്ദുള്ള ആരോപിക്കുന്നു.

    ‘ഭീകരവാദം ജീവനോട് നിലനില്‍ക്കുമെന്നും ഇന്ത്യ പാകിസ്താനോട് സംസാരിക്കാന്‍ തയ്യാറാകുന്നവരെ അത് അവസാനിക്കില്ലെന്നും എന്റെ രക്തം കൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് രേഖാമൂലം എഴുതി തരാം. 16 തവണയോളം അതിര്‍ത്തി പ്രശ്നവുമായി ബന്ധപ്പെട്ട് ചൈനയുമായസി ചര്‍ച്ച നടത്തിയെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയ്‌ക്ക് പാകിസ്താനുമായി ചര്‍ച്ച നടത്തികൂടാ? പാകിസ്താനുമായ ചര്‍ച്ച നടത്താന്‍ ഇന്ത്യ ശ്രമിക്കണം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വിമുഖത കാണിക്കുകയാണ്. അവര്‍ വോട്ട് ബാങ്കിനായി മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും ഇടയില്‍ പരസ്പരം വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുകയാണ്’.

    ‘കഴിഞ്ഞ 30 വര്‍ഷമായി കഷ്ടതകള്‍ അനുഭവിച്ച കശ്മീരി പണ്ഡിറ്റുകളുടെ മുറിവുകളില്‍ തൈലം പുരട്ടണം. എന്നാല്‍, കശ്മീരി പണ്ഡിറ്റുകള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്താനും അവരുടെ ദുരവസ്ഥ ഉപയോഗിച്ച്‌ വോട്ട് നേടാനുമാണ് ശ്രമം നടക്കുന്നത്. അതിനായി കശ്മീര്‍ ഫയല്‍സ് എന്ന സിനിമ ബിജെപി പുറത്തിറക്കി. പ്രധാനമന്ത്രിയുടെ പാക്കേജിന് കീഴില്‍ ജോലി ലഭിച്ചവര്‍ പോലും കശ്മീരില്‍ തീവ്രവാദം മൂലം ഭീഷണി നേരിടുന്നു. അവരുടെ ജീവന്‍ അപകടത്തിലാണ്. മാന്യമായി ജീവിക്കാം എന്നു കരുതിയാണ് 1947-ല്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ വേര്‍പ്പിരിഞ്ഞപ്പോള്‍ ഇന്ത്യ തിരഞ്ഞെടുക്കാന്‍ കാരണം’ എന്നും ഫാറുഖ് അബ്ദുള്ള പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 തിരിക കൊണ്ടു വരാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...