ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചിലവില്‍ പ്ലാനുകള്‍ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എന്‍എല്‍.
മറ്റ് സ്വകാര്യ ടെലികോം കമ്ബനികളെ അപേക്ഷിച്ച് ബിഎസ്എന്‍എലില്‍ നിരക്ക് കുറവാണ്. കുറഞ്ഞ വിലയില്‍ അധിക ഡാറ്റ ലഭിക്കുന്ന ഒട്ടനവധി പ്ലാനുകള്‍ ബിഎസ്എന്‍എല്‍ ലഭ്യമാക്കിയിട്ടുണ്ട്. അത്തരത്തില്‍ ഒരു പ്ലാനാണ് 299 രൂപയുടേത്. ഈ പ്ലാനിനെ കുറിച്ച് കൂടുതല്‍ അറിയാം.
299 രൂപ വിലയുള്ള ബിഎസ്എന്‍എല്‍ പ്ലാനില്‍ ഒട്ടനവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. ഇന്ത്യയില്‍ എവിടെയുമുള്ള എല്ലാ നെറ്റ്വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് ലഭ്യമാണ്. ദിവസേന 3 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുക.
അതേസമയം, ഡാറ്റാ പരിധി അവസാനിച്ച് കഴിഞ്ഞാല്‍ ഇന്റര്‍നെറ്റ് വേഗത 40 kbps ആയി കുറയുന്നതാണ്. ഡാറ്റയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നവര്‍ക്ക് ഈ പ്ലാന്‍ മികച്ച ഓപ്ഷനാണ്. 100 എസ്എംഎസുകള്‍ സൗജന്യമായി ലഭിക്കും. 30 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.

