ബോൡവുഡിന്റെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് ജയ ബച്ചന്‍. തന്റെ പതിനഞ്ചാം വയസിലാണ് ജയ ബോളിവുഡിലെത്തുന്നത്.
അധികം വൈകാതെ തന്നെ ബോളിവുഡിലെ സൂപ്പര്‍ നായികയായി മാറുകയായിരുന്നു ജയ ബച്ചന്‍. ഇന്നത്തെ സുഖ സൗകര്യങ്ങളൊന്നുമില്ലാതിരുന്ന കാലത്തായിരുന്നു ജയയുടെ രംഗ പ്രവേശനവും താരപദവിയിലേക്കുള്ള വളര്‍ച്ചയുമൊക്കെ. തിരിഞ്ഞു നോക്കുമ്ബോള്‍ ബോളിവുഡിലെ ഐക്കണോക് താരങ്ങളില്‍ ഒരാളാണ് ജയ ബച്ചന്‍.
ഇപ്പോഴിതാ തന്റെ കൊച്ചു മകളുടെ വാട്ട് ദ ഹെല്‍ നവ്യ എന്ന പരിപാടിയില്‍ തന്റെ തുടക്കകാലത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ജയ ബച്ചന്‍. അന്നത്തെ കാലത്ത് നടിമാര്‍ക്ക് വേണ്ടിയിരുന്നു അടിസ്ഥാന സൗകര്യങ്ങള്‍ പോലും നല്‍കപ്പെട്ടിരുന്നില്ലെന്നാണ് ജയ ബച്ചന്‍ പറയുന്നത്. ഔട്ട് ഡോര്‍ ഷൂട്ടായിരുന്നുവെങ്കില്‍ പോലും ടോയ്‌ലറ്റ് പോലുള്ള സൗകര്യങ്ങളില്ലായിരുന്നുവെന്നാണ് ജയ ബച്ചന്‍ പറയുന്നത്.
വാട്ട് ദ ഹെല്‍ നവ്യ
വാട്ട് ദ ഹെല്‍ നവ്യയില്‍ ജയയും കൊച്ചുമകള്‍ നവ്യയും ആര്‍ത്തവത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഈ സമയത്താണ് താന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ കാലത്ത് തങ്ങള്‍ കുറ്റിക്കാടിന് പിന്നിലായിരുന്നു വസ്ത്രം മാറിയിരുന്നതെന്ന് ജയ വെളിപ്പെടുത്തുന്നത്. ”ഞങ്ങള്‍ ഔട്ട് ഡോര്‍ ഷൂട്ടുകള്‍ക്ക് പോകുമ്ബോള്‍ വാനൊന്നുമുണ്ടായിരുന്നില്ല. കുറ്റിക്കാടുകള്‍ക്ക് പിന്നില്‍ വച്ച് വസ്ത്രം മാറേണ്ടി വന്നിട്ടുണ്ട്” എന്നാണ് ജയ ബച്ചന്‍ പറയുന്നത്.

