MORE

    കുളമാംകുഴിയിലെ വനംകൊള്ള: അഞ്ചു പേര്‍ കൂടി അറസ്‌റ്റില്‍

    Date:

    അടിമാലി: റിസര്‍വ്‌ വനത്തില്‍നിന്ന്‌ വന്‍മരങ്ങള്‍ വെട്ടിക്കടത്തിയ സംഭവത്തില്‍ അഞ്ചുപേരെ കൂടി വനം വകുപ്പ്‌ അറസ്‌റ്റ്‌ ചെയ്‌തു.

    ഇതോടെ ഈ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം എട്ടായി. കുളമാംകുഴി കോളനിയിലെ ഗോപി (49), പി. കര്‍ണന്‍ (27), സുധന്‍ (53) വാളറ സ്വദേശി ക്ലീറ്റസ്‌ മാത്യു (59), പത്താംമൈല്‍ സ്വദേശി ലിജോ ജോസ്‌ (34) എന്നിവരെയാണ്‌ നേര്യമംഗലം റേഞ്ച്‌ ഓഫീസര്‍ എസ്‌.എന്‍. സുനില്‍ലാലിന്റെ നേതൃത്വത്തിലുള്ള വനപാലകര്‍ അറസ്‌റ്റ്‌ ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ അഞ്ചുപേരെ അടിമാലി കോടതി റിമാന്‍ഡ്‌ ചെയ്‌തു.
    കേസില്‍ കഴിഞ്ഞ ചൊവാഴ്‌ച്ച ഒഴുവത്തടം സ്വദേശി പ്രസാദ്‌, വാളറ കുളമാംകുഴി ആദിവാസി കോളിയില്‍ താമസക്കാരായ ലൈജു, സന്തോഷ്‌ എന്നിവരെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇവരെ പിന്നീട്‌ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. നേര്യമംഗലം റെയ്‌ഞ്ചിന്‌ കീഴിലെ കുളമാംകുഴി ആദിവാസി കോളനിയോട്‌ ചേര്‍ന്നുളള വനഭൂമിയില്‍ അതിക്രമിച്ച്‌ കയറി അകില്‍, ചുവന്ന അകില്‍ ഉള്‍പ്പെടെയുള്ള 20 ലേറെ വന്‍മരങ്ങള്‍ വെട്ടി കടത്തിയതെന്നാണ്‌ കേസ്‌. ഇതുവഴി നാല്‌ ലക്ഷം രൂപയാണ്‌ വനംവകുപ്പിന്‌ നഷ്‌ടമുണ്ടായത്‌. പ്രതികള്‍ ഉപയോഗിച്ചിരുന്ന മൂന്ന്‌ വാഹനങ്ങളും കസ്‌റ്റഡിയില്‍ എടുത്തു.
    അപൂര്‍വ ഇനത്തില്‍പ്പെട്ട ചുവന്ന അകില്‍, വെള്ള അകില്‍ എന്നീ മരങ്ങളാണ്‌ വെട്ടി കടത്തിയത്‌. ഈ മരങ്ങള്‍ ഔഷധ നിര്‍മാണത്തിനും, സുഗന്ധ നിര്‍മാണത്തിനുമാണ്‌ ഉപയോഗിക്കുന്നത്‌. ആറാംമൈല്‍ ഫോറസ്‌റ്റ്‌ സ്‌റ്റേഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ്‌ കോളനി. വനപാലകരുടെഒത്താശയോടെ പുറത്ത്‌ നിന്നുള്ളവര്‍ ആദിവാസികളെ മുന്‍പില്‍ നിര്‍ത്തി വനംകൊള്ള നടത്തുകയാണെന്ന്‌ ആരോപണം ഉയര്‍ന്നു. എന്നാല്‍ പുറത്തു നിന്നുള്ളവരെ ഇതുവരെ പിടികൂടിയിട്ടില്ല. കുളമാംകുഴിയില്‍ നിന്നും വെട്ടിയ മരങ്ങള്‍ ചുമന്ന്‌ ദേവിയാര്‍പുഴ കടത്തി ദേശീയപാതയില്‍ എത്തിച്ച്‌ വാഹനത്തില്‍ കടത്തുകയായിരുന്നു. ഒരു മാസത്തിനിടയില്‍ പല ദിവസങ്ങളിലായാണ്‌ മരങ്ങള്‍ വെട്ടി കടത്തിയതായാണ്‌ പ്രാഥമിക വിവരം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...