ഹിമാചല്‍ പ്രദേശില്‍ ടൂസിസ്റ്റുകള് സഞ്ചരിച്ച ടെമ്ബോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര് മരിച്ചു. കുളുവിലെ ബഞ്ചാര്‍ താഴ്വരയിലാണ് ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞത്.
അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി 8.30 നാണ് അപകടം.
‘കുളുവിലെ ബഞ്ചാര്‍ താഴ്വരയിലെ ഗിയാഗി മേഖലയില്‍ ഞായറാഴ്ച രാത്രി 8:30 ന് ടൂറിസ്റ്റ് വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര് മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ അഞ്ച് പേരെ സോണല്‍ ആശുപത്രിയിലേക്ക് മാറ്റി. 5 പേര് ബഞ്ചാറില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്’ – കുളു എസ്.പി ഗുര്‍ദേവ് സിംഗ് എ.എന്‍.ഐയോട് പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ 12.45 ഓടെ ഫെയ്സ്ബുക്ക് ലൈവില്‍ വീഡിയോ സ്ട്രീം ചെയ്തുകൊണ്ട് ബഞ്ചാറിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദര്‍ ഷൂരിയാണ് അപകട വിവരം അറിയിച്ചത്. പരിക്കേറ്റവരെ ആദ്യം ബഞ്ചാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം കുളുവിലെ ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരിച്ചവര്‍ രാജസ്ഥാന്, മധ്യപ്രദേശ്, ഹരിയാന, ഡല്‍ഹി തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നും അവരെ തിരിച്ചറിഞ്ഞു വരികയാണെന്നും ബഞ്ചാര്‍ എം.എല്‍.എ പറഞ്ഞു.

