MORE

    കേന്ദ്രാനുമതി ഇല്ലാതെ സില്‍വര്‍ ലൈനുമായി മുന്നോട്ട് പോകാനാകില്ല; ബിജെപി ഇവിടെ സമരം ചെയ്യുമ്ബോള്‍ അനുമതി നല്‍കാന്‍ കേന്ദ്രം മടിക്കുമെന്ന് മുഖ്യമന്ത്രി

    Date:

    തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

    വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നവര്‍ നമ്മുടെ കൂട്ടത്തിലുണ്ട്. അവരുടെ ഉദ്ദേശം എന്താണെന്ന് തുറന്നുകാട്ടാനാകണം. ബിജെപി ഇവിടെ സമരം ചെയ്യുമ്ബോള്‍ അനുമതി നല്‍കാന്‍ കേന്ദ്രം മടിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിളപ്പില്‍ശാലയില്‍ വികസന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

    എല്ലാം നേടിയെടുക്കലല്ല,​ ശരിയായ കാര്യങ്ങള്‍ നേടിയെടുക്കുകയാണ് പ്രധാനം. കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചാലേ മുന്നോട്ട് പോകാനാകൂ. ഇവിടെ ബിജെപി സമരം ചെയ്യുമ്ബോള്‍ അനുമതി നല്‍കാന്‍ അവര്‍ മടിക്കും. രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തില്‍ നമ്മള്‍ നിശബ്ദരാകരുത്. എന്താണോ അവരുടെ ഉദ്ദേശം അത് തുറന്ന് കാട്ടാനാകണമെന്നും അദ്ദേഹം പറഞ്ഞു.

    വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് തങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന് ഭയക്കുന്നവരാണ് പ്രതിപക്ഷം. അവരുടേത് സങ്കുചിത നിലപാടാണ്. സമൂഹത്തില്‍ വലതുപക്ഷ ശക്തികള്‍ വര്‍ഗീയ,​ ജാതീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു.

    ഇതിനെ നല്ല രീതിയില്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാനാകണം. നമ്മുടെ വികസന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതല്ല കേന്ദ്ര നിലപാട്. ജനജീവിതം മെച്ചപ്പെടുത്തുന്ന കാര്യങ്ങളെ ജനം അംഗീകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...