MORE

    കേന്ദ്ര നയങ്ങള്‍ക്കെതിരെ സിപിഎം; ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് കാസര്‍കോട് തുടക്കം

    Date:

    കാസര്‍കോട്: കേന്ദ്ര നയങ്ങള്‍ക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് തുടക്കം.

    ജാഥ വൈകിട്ട് കാസര്‍കോട് കുമ്ബളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

    ഒരു മാസം നീളുന്ന ജനകീയ പ്രതിരോധ ജാഥയ്ക്കാണ് ഇന്ന് തുടക്കമാകുന്നത്. കേന്ദ്രസര്‍ക്കാരിന്‍്റെ ജനവിരുദ്ധവും ദേശവിരുദ്ധവുമായ നടപടികള്‍ക്കെതിരെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ എം.വി ഗോവിന്ദന്‍ നയിക്കുന്ന ആദ്യ സംസ്ഥാനതല പ്രചാരണം. ഇടത് സര്‍ക്കാരിന്‍്റെ ജനക്ഷേമ നടപടികളും വിശദീകരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ സജ്ജമാക്കുകയാണ് ജാഥയുടെ ലക്ഷ്യം.

    ബജറ്റിലെ നികുതി വര്‍ധന ഉള്‍പ്പെടെ സര്‍ക്കാരിനെയും പാര്‍ട്ടിയെയും ബാധിച്ച വിവാദങ്ങളെ മറികടക്കുക എന്ന ലക്ഷ്യവും ജാഥയ്ക്കുണ്ട്. പി.കെ. ബിജുവാണ് ജാഥയുടെ മാനേജര്‍. സി എസ് സുജാത, എം സ്വരാജ്, കെ ടി ജലീല്‍, ജെയ്‌ക് സി തോമസ് എന്നിവരാണ് സ്ഥിരാംഗങ്ങള്‍. മാര്‍ച്ച്‌ 18ന് തിരുവനന്തപുരത്താണ് സമാപനം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...