MORE

    കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്.. ദയവായി തിരുത്തു; അര്‍ജന്റീനയുടെ ട്വീറ്റില്‍ മറുപടിയുമായി ഉത്തര്‍പ്രദേശ് പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട്; അഞ്ജലി കതാരിയ ചൂണ്ടിക്കാട്ടിയത് രാജ്യത്തിന്റെ പേരിനൊപ്പം സംസ്ഥാനത്തെ പരാമര്‍ശിച്ചത്

    Date:

    ഹൈദരാബാദ് : ലോകകപ്പിനിടെ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പങ്കുവെച്ച ട്വീറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് പൊലീസ് ഉദ്യോഗസ്ഥ. ‘നന്ദി ബംഗ്ലാദേശ്, കേരളത്തിനും ഇന്ത്യക്കും പാക്കിസ്ഥാനും നന്ദി. നിങ്ങളുടെ പിന്തുണയ്ക്ക് വലിയ നന്ദി’ എന്നായിരുന്നു ടീമിന്റെ ഔദ്യോഗിക ഹാന്‍ഡിലില്‍നിന്നുള്ള ട്വീറ്റ്. ഈ ട്വീറ്റില്‍ കേരളം എന്ന് പ്രത്യേകം നല്‍കിയിരിക്കുന്നത് മാറ്റണമെന്നാണ് ഉത്തര്‍പ്രദേശ് പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് അഞ്ജലി കതാരിയ ആവശ്യപ്പെടുന്നത്.

    ‘കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്. ഇന്ത്യാ രാജ്യത്തിന്റെ അവിഭാജ്യഘടകമായ ഭാഗം, ദയവായി തിരുത്തൂ’- അഞ്ജലി കതാരിയ ട്വീറ്റില്‍ ആവശ്യപ്പെട്ടു. ബംഗ്ലാദേശ്, ഇന്ത്യ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പങ്കുവെച്ച ട്വീറ്റാണ് തിരുത്തണമെന്ന് അഞ്ജലി ആവശ്യപ്പെടുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...