MORE

    കേരളത്തിലെ മികച്ച പൊലീസ് സ്‌റ്റേഷനുള്ള അംഗീകാരം ഒറ്റപ്പാലത്തിന്

    Date:

    ഒറ്റപ്പാലം: കേരളത്തിലെ മികച്ച പൊലീസ് സ്റ്റേഷനായി ഒറ്റപ്പാലം സ്റ്റേഷന്‍ തിരഞ്ഞെടുക്കപ്പെട്ടു.

    2021-ലെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഒറ്റപ്പാലം സ്റ്റേഷന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്‌കാരം ലഭിച്ചത്.

    മികച്ച ക്രമസമാധാനപാലനം, അന്വേഷണമികവ്, കേസുകള്‍ തീര്‍പ്പാക്കുന്നതിലുള്ള മികവ്, ജനക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പരിഹരിക്കല്‍ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം. പുരസ്‌കാരവിവരം അറിയിച്ചുകൊണ്ടുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ കത്ത് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥിന് ലഭിച്ചു. പുരസ്‌കാരം വെള്ളിയാഴ്ച 10.30-ന് സംസ്ഥാന പൊലീസ് ആസ്ഥാനത്തെ ചടങ്ങില്‍ വിതരണം ചെയ്യും. 2021-ല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്ന ഉദ്യോഗസ്ഥനാണ് പുരസ്‌കാരം ഏറ്റുവാങ്ങുക.

    പാലക്കാട് ജില്ലയില്‍ത്തന്നെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സ്റ്റേഷനാണ് ഒറ്റപ്പാലം. ജില്ലയില്‍ ഏറ്റവും വലിയ അധികാരപരിധിയുള്ള സ്റ്റേഷനുമാണ്. നേരത്തെ വനിതാ-ശിശു സൗഹൃദ പൊലീസ് സ്റ്റേഷനായും ഒറ്റപ്പാലം സ്റ്റേഷനെ പ്രഖ്യാപിച്ചിരുന്നു. വി. ബാബുരാജനാണ് നിലവില്‍ പൊലീസ് ഇന്‍സ്പെക്ടര്‍. പി. ശിവശങ്കരനാണ് സബ് ഇന്‍സ്പെക്ടര്‍.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...