MORE

    കേരളത്തിലെ LDF സര്‍ക്കാരിനെതിരെ കേന്ദ്ര ഏജന്‍സികളുടെ വേട്ടയാടല്‍ നടക്കുന്നു; പരസ്യമായി സമ്മതിച്ച്‌ കോണ്‍ഗ്രസ്

    Date:

    കേരളത്തിലെ എല്‍ഡിഎഫ്‌ സര്‍ക്കാരിനെതിരെ നടക്കുന്നതും കേന്ദ്ര ഏജന്‍സികളുടെ വേട്ടയാടലെന്ന്‌ പരസ്യമായി സമ്മതിച്ച്‌ കോണ്‍ഗ്രസ്‌.

    എഐസിസിയുടെ വേരിഫൈഡ്‌ പേജിലാണ്‌ ദ്‌ ടെലഗ്രാഫ്‌ പത്രത്തില്‍ വന്ന വാര്‍ത്ത പങ്കുവെച്ച്‌ നിലപാട്‌ വ്യക്തമാക്കിയത്‌. അതേസമയം ദേശീയ നേതൃത്വത്തിന്റെ നിലപാട് സംസ്ഥാന കോണ്‍ഗ്രസിനെ നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

    കേരളത്തില്‍ നടക്കുന്നത് കേന്ദ്രന്വേഷണ ഏജന്‍സികളുടെ വേട്ടയാടലുകള്‍ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ദ്‌ ടെലഗ്രാഫ്‌ പത്രത്തില്‍ വന്ന വാര്‍ത്ത എഐസിസിയുടെ വെരിഫൈഡ് പേജില്‍ പങ്കുവെച്ചാണ് കേരളത്തിലും നടക്കുന്നത് അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുകൊണ്ടുള്ള വേട്ടയാളുകള്‍ തന്നെയാണെന്ന് കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വം സമ്മതിക്കുന്നത്.

    എന്നാല്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ ദേശീയ നേതൃത്വത്തിന്റെ നിലപാട്‌ വലിയ തിരിച്ചടിയാണ്‌. കേരളത്തിലെ എല്‍എഡിഎഫ്‌ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപിക്കൊപ്പം ഗൂഢാലോചനയില്‍ ഒളിഞ്ഞും തെളിഞ്ഞും പങ്കെടുക്കുകയും സ്വര്‍ണ്ണക്കള്ളടത്തിലും, കിഫ്‌ബിയിലും ഇഡിയും മറ്റ്‌ കേന്ദ്ര ഏജന്‍സികളും നടത്തുന്ന അന്വേഷണത്തെ പിന്തുണയ്‌ക്കുന്ന വിഡി സതീശനും കെ സുധാകരനുമടങ്ങുന്ന സംസ്ഥാന നേതൃത്വം ഇതൊടെ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

    പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ ബിജെപി രാഷ്‌ട്രീയ പ്രതികാരം തീര്‍ക്കുകയാണെന്നും പേജില്‍ വ്യക്തമാക്കുന്നുണ്ട്.

    അതേസമയം, കേരളത്തിന്‌ പുറമേ പഞ്ചാബ്‌ ,ഡല്‍ഹി ബീഹാര്‍, ബംഗാള്‍ ,ചത്തീഗ്‌ഗഡ്‌, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്‌ സംസ്ഥാനങ്ങളിലും മഹാരാഷ്‌ട്രയില്‍ ശിവസേനയ്‌ക്കെതിരെയും കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന നീക്കങ്ങളെയും കോണ്‍ഗ്രസ്‌ ശക്തമായി അപലപിച്ചു.

    കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...