കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിനു കീഴിലുള്ള ബിരുദ കോഴ്സുകളിലേക്കും ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം. രണ്ടു വര്‍ഷത്തെ ഫൗണ്ടേഷന് പ്രോഗ്രാമുകള്‍ക്കും പ്രോഡക്റ്റ് ഡിസൈന്‍, കമ്യൂണിക്കേഷന്‍ ഡിസൈന്‍, ടെക്സ്റ്റൈല്‍ ഡിസൈന്‍, അപ്പാരല്‍ ഡിസൈന്‍ എന്നീ സ്പെഷ്യലൈസ്ഡ് ബിരുദ കോഴ്സുകളിലേക്കും ഐടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍, ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈല്‍ ആന്‍ഡ് അപ്പാരല്‍ ഡിസൈന്‍, ഇന്റഗ്രേറ്റഡ് ലൈഫ്സ്റ്റൈല്‍ പ്രോഡക്ട് ഡിസൈന്‍ എന്നീ ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം. 45 ശതമാനം മാര്‍ക്കുനേടി പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് 27 വരെ tthp://www.lbscetnre.kerala.gov.in/ എന്ന വെബ്സൈറ്റില്‍ അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍.ബി.എസ്. വെബ്സൈറ്റ് സന്ദര്‍ശിക്കുക.
രണ്ടര വര്‍ഷമാണു ബിരുദാനന്തര ബിരുദ കോഴ്സിന്റെ കാലാവധി. ഓരോ കോഴ്സിനും 10 സീറ്റുകള്‍ വീതമുണ്ട്. ബിരുദത്തിന് ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്ക് കോഴ്സിന് അപേക്ഷിക്കാം. പ്രായം 40 വയസ് കവിയരുത്. അപേക്ഷ ഓണ്‍ലൈനായി എന്ന വെബ്സൈറ്റിലൂടെ ജൂണ്‍ 30 വരെ അപേക്ഷിക്കാം. അവസാന വര്‍ഷ ബിരുദക്കാര്‍ക്കും അപേക്ഷിക്കാം.

