നിലമ്ബൂര്‍: കെട്ടിട നിര്‍മാണത്തിന് കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ അസി. എന്‍ജിനീയറെ പിടികൂടി വിജിലന്‍സ് സംഘം.
നിലമ്ബൂര്‍ നഗരസഭയിലെ അസി. എന്‍ജിനീയര്‍ കൊണ്ടോട്ടി കോടങ്ങാട് സജിത മന്‍സില്‍ വീട്ടില്‍ അഫ്സലിനെയാണ് അറസ്റ്റ് ചെയ്തത്. ഓഫിസില്‍ 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം നടന്നത്. നിലമ്ബൂര്‍ റെയില്‍വേക്ക് സമീപത്തെ കല്പറമ്ബില് കെ.പി. ശിവശങ്കരന്റെ പരാതിയിലാണ് നടപടി.
പരാതിക്കാരന്റെ സുഹൃത്തിന്റെ മരുമകന് ടു വീലര്‍ മൊബൈല്‍ ഷോപ്പ് ആരംഭിക്കാന്‍ ഷെഡ് നിര്‍മിക്കാനുള്ള പെര്‍മിറ്റ് അനുമതിക്കായാണ് അസി. എന്‍ജിനീയറെ സമീപിച്ചത്. എന്നാല്‍, പെര്‍മിറ്റ് നല്കാന് 10,000 രൂപ കൈക്കൂലിയായി നല്‍കണമെന്ന് ആവശ്യപ്പെട്ടു. 5,000 രൂപ നല്കി. എന്നിട്ടും ലൈസന്‍സ് ലഭിക്കാതെ വന്നതോടെ വീണ്ടും എന്‍ജിനീയറെ സമീപിച്ചു. 5000 രൂപ കൂടി ആവശ്യപ്പെട്ടു. ഇതോടെയാണ് മലപ്പുറം വിജിലന്‍സിന് സമീപിച്ചത്.
വിജിലന്‍സ് ഡിവൈ.എസ്.പി ഫിറോസ് എം ഷെഫീഖിന്റെ നേതൃത്വത്തില്‍, ജില്ല വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.ടി. മുഹമ്മദ് ഹനീഫ, പാണക്കാട് ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ കെ.ടി. ഡോ. സുബിന് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
വിജിലന്‍സ് ഇന്‍സ്പെക്ടര്‍മാരായ പി. ജ്യോതീന്ദ്രകുമാര്‍, ഐ. ഗിരിഷ് കുമാര്‍, എസ്.ഐ പി.ആര്. മോഹനകൃഷ്ണന്, എ.എസ്.ഐമാരായ സലീം, ടി.ടി. ഹനീഫ, മധുസൂദനന്, മണികണ്ഠന്, ഉദ്യോഗസ്ഥരായ ടി.പി. പ്രജിത്ത്, ഇ.എസ്. നിഷ, സന്തോഷ് കൃഷ്ണ, പി.വി. ജിപ്സ്, കെ.പി. വിജയകുമാര്‍, ധനേഷ്, രാജിവ്, സനല്‍, രത്നകുമാര്‍ തുടങ്ങിയവരാണ്സംഘത്തിലുണ്ടായിരുന്നത്.

