കര്‍ണാടക: കൊങ്കണ്‍ പാതയില്‍ മുരിടേശ്വറിനും ഭട്കലിനുമിടയില്‍ മണ്ണിടിഞ്ഞ് ട്രയിന്‍ ഗതാഗതം തകരാറിലായി. ചൊവ്വ രാവിലെ എട്ട് മണിയോടെയാണ് പാളത്തിലേക്ക് മണ്ണിടിഞ്ഞത്. ഏതാനും സര്‍വീസുകള്‍ റദ്ദാക്കിയതായും വെട്ടിച്ചുരുക്കിയതായും കൊങ്കണ്‍ റെയില്‍വേ അറിയിച്ചു. മഡ്ഗാവ് ജങ്ഷന്‍ മംഗളൂരു സെന്‍ട്രല്‍ സ്പെഷല്‍ ട്രെയിനാണ് റദ്ദാക്കിയത്. മംഗളൂരു സെന്‍ട്രല്‍ – മഡ്ഗാവ് ജങ്ഷന്‍ സ്പെഷല്‍ ട്രെയിന്‍ ഉഡുപ്പിയില്‍ സര്‍വീസ് അവസാനിപ്പിച്ചു.
തിരുവനന്തപുരം വെരാവെല്‍, ലോകമാന്യതിലക് കൊച്ചുവേളി, കാര്‍വാര്‍- യശ്വന്ത്പൂര്‍, ബംഗളൂരു കാര്‍വാര്‍, എറണാകുളം പൂന പൂര്‍ണ എക്‌സ്പ്രസ്, തിരുനല്‍വേലി- ഹംസഫര്‍ എക്‌സ്പ്രസ് എന്നി ടെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ നാല് മണിക്കൂറിലോറെ പിടിച്ചിട്ടു.

