കൊല്ലം: കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം എസ്‌എന്‍ കോളേജില്‍ എസ്‌എഫ്‌ഐ-എഐഎസ്‌എഫ് സംഘര്‍ഷം.
11 എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മൂന്ന് വിദ്യാര്‍ത്ഥികളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഘര്‍ഷത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
തിരഞ്ഞെടുപ്പില്‍ 15 സീറ്റുകളാണ് എഐഎസ്‌എഫ് നേടിയത്. ഈ വൈരാഗ്യത്തിന്‍റെ പേരിലാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതെന്നാണ് എഐഎസ്‌എഫ് ആരോപിക്കുന്നത്. ഇവര്‍ സംഘമായി ചേര്‍ന്ന് മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കോളേജിലെ ലഹരിമരുന്ന് ഉപയോഗത്തില്‍ എസ്‌എഫ്‌ഐക്ക് പങ്കുണ്ടെന്നും തെളിവുകള്‍ പുറത്തുവിടുമെന്ന ഭയവും ആക്രമണത്തിലേക്ക് നയിച്ചതായി എഐഎസ്‌എഫ് പറയുന്നു. സംഭവത്തില്‍ പോലീസ് ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

