MORE

    കൊവിഡ്: രാജ്യത്ത് 17,092 പുതിയ രോഗികള്‍; ടിപിആര്‍ 4.14ലേക്ക്

    Date:

    ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 17,092 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 29 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്.

    പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.14 ശതമാനമായി ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

    കഴിഞ്ഞ 24 മണിക്കൂറിനിടെ 14,684 പേര്‍ രോഗമുക്തി നേടി.98.55 ശതമാനമാണ് രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക്.നിലവില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1,09,568 ആയി ഉയര്‍ന്നു.രാജ്യത്ത് ഇതുവരെ കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 5,25,168 ആയി ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

    കഴിഞ്ഞ 24 മണിക്കൂറില്‍ റിപോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍ നിന്നാണ്. 3,599 പേര്‍ക്കാണ് കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ ആകെ രോഗബാധിതരില്‍ 60 ശതമാനവും കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.മുംബൈയില്‍ ഇന്നലെ 978 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ടിപിആര്‍ 7.8 ശതമാനമാണ്. കൊവിഡ് ബാധിച്ച് ഒമ്ബതു വയസ്സുള്ള കുട്ടിയും ഇന്നലെ മരിച്ചു.ഡല്‍ഹിയില്‍ ഇന്നലെ 813 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ടിപിആര്‍ 5.30 ആണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...